Image

ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 58%വും 1% അതി സമ്പന്നരുടെ കയ്യിലെന്ന്‌ ഓക്‌സ്‌ഫാം റിപ്പോര്‍ട്ട്‌

Published on 15 January, 2017
 ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 58%വും 1%  അതി സമ്പന്നരുടെ കയ്യിലെന്ന്‌ ഓക്‌സ്‌ഫാം റിപ്പോര്‍ട്ട്‌


ന്യൂദല്‍ഹി: ഇന്ത്യയുടെ 80% ധനവും സമ്പന്നരായ 10%ത്തിന്റെ കയ്യിലെന്നു കണക്കുകള്‍. 18 എന്‍.ജി.ഒകളുടെ അന്താരാഷ്ട്ര കൂട്ടായ്‌മയായ ഓക്‌സ്‌ഫാം തിങ്കളാഴ്‌ച പുറത്തിറക്കിയ ആഗോള അസമത്വത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം പറയുന്നത്‌.

ആഗോള തലത്തില്‍ മുഴുവന്‍ സമ്പത്തിന്റെ പകുതിയും കയ്യാളുന്നത്‌ ലോകത്തെ എട്ട്‌ സമ്പന്നരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്‍ഗേറ്റ്‌സും മൈക്കല്‍ ബ്ലൂംബെര്‍ഗും ഈ എട്ടുപേരില്‍പ്പെടും.

ലോകത്ത്‌ വരുമാന അസമത്വം വലിയ തോതില്‍ വര്‍ധിച്ചുവരികയാണെന്നും ഇതിന്‌ ഉദാഹരണമായി ഇന്ത്യയിലെ ഒരു കമ്പനിയുടെ കാര്യവും  ഓക്‌സ്‌ഫാം പേപ്പറുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രമുഖ ഐ.ടി കമ്പനിയുടെ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ നേടുന്നത്‌ ആ സ്ഥാപനത്തിലെ ഒരു ശരാശരി ജോലിക്കാരനു ലഭിക്കുന്ന ശമ്പളത്തിന്റെ 416 ഇരട്ടിയാണെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം അസമത്വങ്ങള്‍ ഇന്ത്യയിലെ സമ്പത്തിന്റെ വിതരണത്തിലും പ്രതിഫലിക്കുന്നുണ്ട്‌. ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 58%വും ഒരു ശതമാനം സമ്പന്നരുടെ കയ്യിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പല കമ്പനികളും തൊഴിലാളികള്‍ക്ക്‌ വളരെ കുറഞ്ഞ ശമ്പളം നല്‍കി ഹൈലെവല്‍ എക്‌സിക്യുട്ടീവുകളെയും ഷെയര്‍ ഹോള്‍ഡര്‍മാരെയും വന്‍തുകകള്‍ നല്‍കി വളര്‍ത്തുകയുമാണ്‌ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക