Image

രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്‌എസിന്‌ എന്തധികാരം: മുഖ്യമന്ത്രി

Published on 15 January, 2017
രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്‌എസിന്‌ എന്തധികാരം:  മുഖ്യമന്ത്രി


കണ്ണൂര്‍ : തങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട്‌ രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്‌എസ്സുകാര്‍ക്ക്‌ എന്താണ്‌ അവകാശമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്‌. അത്‌ മസസ്സിലാക്കാന്‍ ആര്‍എസ്‌എസ്‌ തയ്യാറാവണം. 

ആര്‍എസ്‌എസ്‌ വെറുതെ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്‌ നിര്‍മിച്ച എ കെ ജി ഭവന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍എസ്‌എസ്‌ പ്രചാരകനായ നരേന്ദ്രമോഡി പ്രധാനമന്ത്രിയായശേഷം ജനാധിപത്യവിരുദ്ധ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ഇതുകേട്ട്‌ കേരളത്തിലും ആര്‍എസ്‌എസ്സുകാര്‍ ഉറഞ്ഞുതുള്ളുന്നു. നോട്ട്‌ പിന്‍വലിച്ചത്‌ ജനങ്ങള്‍ക്ക്‌ ദുരിതമായെന്ന്‌ പറഞ്ഞ എം ടി വാസുദേവന്‍ നായര്‍ ശപിക്കപ്പെട്ടവനായി മാറി. നിങ്ങളാര്‌ അങ്ങിനെ പറയാന്‍ എന്നാണ്‌ ആര്‍എസ്‌എസ്സിന്റെ ചോദ്യം. 

സ്വന്തം അനുഭവം വിളിച്ചുപറയാന്‍ ആരുടെയെങ്കിലും അനുമതി ആവശ്യമുണ്ടോ. ജനങ്ങള്‍ അംഗീകരിക്കുന്ന കലാകാരനാണ്‌ കമല്‍. അദ്ദേഹത്തോട്‌ പാകിസ്ഥാനിലേക്ക്‌ പോകാനാണ്‌ പറയുന്നത്‌. എങ്ങോട്ടാണ്‌ ഇവര്‍ ഈ നാടിനെ കൊണ്ടുപോകുന്നത്‌. അതേസമയം സി കെ പത്മനാഭനെപ്പോലുള്ളവരുടെ അഭിപ്രായവും കാണേണ്ടതുണ്ട്‌. - പിണറായി പറഞ്ഞു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക