Image

കുമ്മനത്തിനടക്കം നാല്‌ ബിജെപിനേതാക്കള്‍ക്ക്‌ വൈ കാറ്റഗറി സുരക്ഷ

Published on 16 January, 2017
കുമ്മനത്തിനടക്കം നാല്‌ ബിജെപിനേതാക്കള്‍ക്ക്‌ വൈ കാറ്റഗറി സുരക്ഷ


ന്യൂഡല്‍ഹി:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കം കേരളത്തിലെ നാല്‌ ബിജെപി നേതാക്കള്‍ക്ക്‌ കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷ നല്‍കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ്‌ തീരുമാനം.

കുമ്മനത്തെ കൂടാതെ മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്‌ണദാസ്‌, ജനറല്‍ സെക്രട്ടറി എം ടി രമേശ്‌, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ്‌ സുരക്ഷ ഏര്‍പ്പെടുത്തുന്നത്‌.രണ്ടാഴ്‌ച മുമ്പ്‌ ഇത്‌ സംബന്ധിച്ച ഉത്തരവിറങ്ങി.
വൈ കാറ്റഗറി സുരക്ഷ പ്രകാരം 12 ഗാര്‍ഡുകള്‍ ഇവര്‍ക്ക്‌ അകമ്പടിയായുണ്ടാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക