Image

സൈക്കിള്‍ ചിഹ്നം അഖിലേഷ്‌ യാദവിന്‌

Published on 16 January, 2017
സൈക്കിള്‍ ചിഹ്നം അഖിലേഷ്‌ യാദവിന്‌

യു.പി: ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പില്‍ അഖിലേഷ്‌ യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി ഘടകത്തിന്‌ സൈക്കിള്‍ ചിഹ്നം അനുവദിച്ചതായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍.

 അഖിലേഷ്‌ യാദവിനെ സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി അംഗീകരിച്ച്‌ കൊണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നടപടി.

മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ നസീം സെയ്‌ദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടേതാണ്‌ തീരുമാനം.
മുലായം സിങ്ങിന്‌ വേറെ ചിഹ്നം നല്‍കിയേക്കുമെന്നാണ്‌ സൂചനകള്‍.

 അഖിലേഷ്‌ യാദവിനെ അംഗീകരിച്ചു കൊണ്ട്‌ പാര്‍ട്ടി നേതാക്കള്‍ ഒപ്പിട്ട രേഖകള്‍ പരിശോധിച്ച ശേഷമാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ തീരുമാനം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക