Image

എ.ടി.എമ്മില്‍ നിന്നും ദിവസേന പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 10000 രൂപയാക്കി

Published on 16 January, 2017
എ.ടി.എമ്മില്‍ നിന്നും ദിവസേന പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 10000 രൂപയാക്കി

ന്യൂദല്‍ഹി: രാജ്യത്ത്‌ എ.ടി.എമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 10000 രൂപയാക്കി ഉയര്‍ത്തി. 4500 രൂപയില്‍ നിന്നാണ്‌ 10000 രൂപയാക്കി ഉയര്‍ത്തിയത്‌. എന്നാല്‍ സേവിങ്‌സ്‌ അക്കൗണ്ടില്‍ നിന്ന്‌ ആഴ്‌ചയില്‍ പിന്‍വലിക്കാവുന്ന പണം 24,000 രൂപയായി തന്നെ തുടരും.

കറന്റ്‌ അക്കൗണ്ടില്‍ നിന്നും ഒരാഴ്‌ച പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഒരു ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്‌. 50,000 രൂപയായിരുന്നു നിലവില്‍ പിന്‍വലിക്കാന്‍ അനുമതിയുണ്ടായിരുന്നത്‌.
ഡിസംബര്‍ 31 ന്‌ ശേഷം ഇത്‌ രണ്ടാം തവണയാണ്‌ പിന്‍വലിക്കാവുന്ന തുകയുടെ പരിധി കൂട്ടിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക