Image

മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു

പ്രസാദ് പി Published on 16 January, 2017
മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു
ലോസ് ആഞ്ചെലെസ്: ലോസ് ആഞ്ചെലെസ് സനാതന ധര്‍മ ക്ഷേത്രത്തില്‍ മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു. ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളിസ്, സതേണ്‍ കാലിഫോണിയ തമിഴ് സംഘം, നോര്‍വാക്കിലെ സനാതന ധര്‍മ ടെംപിള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍ നടന്നത്. ജനുവരി പതിനഞ്ചിന് വൈകിട്ട് നാലു  മണിക്ക്  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ  നടന്ന  അയ്യപ്പ രഥ ഘോഷയാത്രയും, കാവടിയാട്ടവും നിരവധി തദ്ദേശീയരെ ആകര്‍ഷിച്ചു.  പുത്തന്‍ പ്രവാസി തലമുറയിലെ നിരവധി പേര്‍ കാവടിയുമേന്തി നഗരവീഥിയില്‍ നടത്തിയ പ്രദക്ഷണം പലര്‍ക്കും തികച്ചും പുതുമയാര്‍ന്ന ഒരനുഭവമായിരുന്നു. നെയ്യഭിഷേകം, പാലഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ക്കു ശേഷം നടന്ന അയ്യപ്പ ഭജനയും സുബ്രഹ്മണ്യ കീര്‍ത്തങ്ങളും   ആഘോഷങ്ങളെ ഭക്തസാന്ദ്രമാക്കി. അന്നദാനത്തോടുകൂടി സമാപിച്ച ആഘോഷങ്ങളില്‍ കേരളം, തമിഴ്‌നാട് ആന്ധ്രാ, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാങ്ങളില്‍ നിന്നുള്ള നിരവധി ഭക്തജങ്ങള്‍ പങ്കെടുത്തു.  


മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു
മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക