Image

സ്വര്‍ണവില കുതിക്കുന്നു

Published on 18 January, 2017
സ്വര്‍ണവില കുതിക്കുന്നു

കോഴിക്കോട്‌:  സ്വര്‍ണവിപണി ഉണരുന്നു. കഴിഞ്ഞ മാസത്തെ തളര്‍ച്ചയില്‍ നിന്നും കരകയറിയ സ്വര്‍ണത്തിന്റെ വില ഓരോ ദിവസവും ഉയരുകയാണ്‌. പവന്‌ 22,000 രൂപയാണ്‌ നിലവിലെ വില.


കഴിഞ്ഞ മാസം സ്വര്‍ണം പവന്‌ 20,480 രൂപ വരെ വില ഇടിഞ്ഞിരുന്നു. ഈ മാസം തുടക്കത്തോടെ സ്വര്‍ണവിലയില്‍ വര്‍ധനവ്‌ രേഖപ്പെടുത്താന്‍ തുടങ്ങി. ജനുവരി ഒന്നിലെ സ്വര്‍ണവില 21,160 രൂപയായിരുന്നു. ഇതാണ്‌ 840 രൂപ വര്‍ധിച്ച്‌ 22,000ത്തിലെത്തിയിരിക്കുന്നത്‌. വിവാഹ സീസണായതിനാല്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്‌ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്‌. മാത്രമല്ല നോട്ട്‌ നിരോധനത്തിന്റെ പ്രതിഫലനങ്ങളുടെ കാഠിന്യം കുറഞ്ഞുവരുന്നതും സ്വര്‍ണവിലയെ സഹായിച്ചു.

വിദേശ വിപണിയിലെ വിലക്കയറ്റമാണ്‌ ആഭ്യന്തര സ്വര്‍ണവിപണിയ്‌ക്കും മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്‌. രണ്ട്‌ ദിവസത്തിന്‌ ശേഷം അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ്‌ ട്രംപ്‌ സ്ഥാനമേറ്റെടുക്കാന്‍ പോകുന്നതാണ്‌ ആഗോളവിപണിയിലെ വിലക്കയറ്റത്തിനുള്ള പ്രധാന കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക