Image

മകരസംക്രമ നിര്‍വൃതിയില്‍ മാഞ്ചസ്റ്റര്‍ അയ്യപ്പഭക്തര്‍

Published on 23 January, 2017
മകരസംക്രമ നിര്‍വൃതിയില്‍ മാഞ്ചസ്റ്റര്‍ അയ്യപ്പഭക്തര്‍


      മാഞ്ചസ്റ്റര്‍: ഈ വര്‍ഷത്തെ മകരവിളക്ക് പൂജ ജനുവരി 14ന് മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്യൂണിറ്റി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

ദക്ഷിണായനത്തില്‍ നിന്ന് സൂര്യന്‍ ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. ശനിദേവന്‍കൂടിയായ അയ്യപ്പന്റെ ഇഷ്ടദിനമായ ശനിയാഴ്ചതന്നെ മകരസംക്രമദിനം വന്നതിനാല്‍ പൂജയുടെ പ്രാധാന്യം വര്‍ധിച്ചു.

കേരളിയരെ കൂടാതെ ഇതര സംസ്ഥാനക്കാരുടെ പങ്കാളിത്തവും ഈ വര്‍ഷത്തെ പ്രത്യേകത ആയിരുന്നു. പൂജാരി പ്രസാദ് ഭട്ടിന്റെ നേതൃത്തിലുള്ള പൂജയും ഭക്തിസാന്ദ്രമായ ഭജനയും കൂടിചേര്‍ന്നപ്പോള്‍ ഭക്തജനങ്ങള്‍ക്കതൊരു വേറിട്ട അനുഭവമായി. നിറദീപങ്ങളുടെയും ശരണംവിളികളുടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിളക്കുപൂജയും പടിപൂജയും കഴിഞ്ഞ് ഹരിവരാസനംപാടി അയ്യപ്പനെ ഉറക്കി. തുടര്‍ന്ന് പൂജയില്‍ സന്നിഹിതരായ എല്ലാ ഭക്ത ജനങ്ങള്‍ക്കും അന്നദാനവും നല്‍കി. പൂജയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മലയാളി ഹിന്ദു കമ്യൂണിറ്റിക്കുവേണ്ടി പ്രസിഡന്റ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അല്കസ് വര്‍ഗീസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക