Image

ആര്‍ട്ടിസ്റ്റ് ശ്രീകുമാറിന് യാത്രയയപ്പു നല്‍കി

Published on 23 January, 2017
ആര്‍ട്ടിസ്റ്റ് ശ്രീകുമാറിന് യാത്രയയപ്പു നല്‍കി


      റിയാദ്:പ്രവാസലോകത്ത് കലാചാരുതയുടെ കൈയൊപ്പു ചാര്‍ത്തി രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവില്‍ ആര്‍ട്ടിസ്റ്റ് ശ്രീകുമാര്‍ നാട്ടിലേക്ക് മടങ്ങുന്നു. 

കൊല്ലം സ്വദേശിയായ ശ്രീകുമാര്‍ കഴിഞ്ഞ 22 വര്‍ഷമായി ന്യൂസനയ്യയിലെ അറൈഷ് കന്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. കേളി കലാ സാംസ്‌കാരിക വേദി ന്യൂസനയ്യ ഏരിയയിലെ അറൈഷ് യൂണിറ്റ് അംഗമായ ശ്രീകുമാര്‍ കേളിയുടെ മാത്രമല്ല പ്രവാസലോകത്ത് മറ്റു നിരവധി കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

കേളി ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേളിയുടെ ഉപഹാരം ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മലും ന്യൂസനയ ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരവും ചേര്‍ന്ന് ശ്രീകുമാറിനു കൈമാറി. അറൈഷ് യൂണിറ്റ് സെക്രട്ടറി കൃഷ്ണകുമാര്‍ യൂണിറ്റിന്റെ ഉപഹാരം സമ്മാനിച്ചു.

കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം, രക്ഷാധികാരി സമിതി അംഗം ദയാനന്ദന്‍, കേളി ജോ: സെക്രട്ടറിമാരായ ഷമീര്‍ കുന്നുമ്മല്‍, ഷൗക്കത്ത് നിലന്പൂര്‍, ജോയിന്റ് ട്രഷറര്‍ വര്‍ഗീസ്, കേന്ദ്ര കമ്മിറ്റി അംഗവും ന്യൂസനയ്യ ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, അല്‍ഖര്‍ജ് ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്രീകാന്ത് കണ്ണുര്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാരായ ബേബി നാരായണന്‍, നാരായണന്‍ കയ്യൂര്‍, ഏരിയ പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, അറൈഷ് യൂണിറ്റ് സെക്രട്ടറി കൃഷ്ണകുമാര്‍, ചെല്ലപ്പന്‍, ഓമനക്കുട്ടന്‍, മഹേഷ് കൊടിയത്ത്, രാജു നീലകണ്ഠന്‍, ദുര്‍ഗാദാസ്, അസീസ്, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീകുമാര്‍ മറുപടി പ്രസംഗം നടത്തി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക