Image

കണ്ണമംഗലം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെട്ടിടത്തിന് ശിലയിട്ടു

Published on 23 January, 2017
കണ്ണമംഗലം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെട്ടിടത്തിന് ശിലയിട്ടു
ജിദ്ദ: കണ്ണമംഗലം പ്രവാസി കൂട്ടായ്മ പാലിയേറ്റീവ് സെന്ററിന് 30 ലക്ഷം രൂപ ചെലവില്‍ അച്ചനന്പലത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും ദേശീയ അവാര്‍ഡ് ജേതാവുമായ കെ.വി. റാബിയ ശിലയിട്ടു. 

സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ സെക്രട്ടറി സമദ് ചോലക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബില്‍ഡിംഗ് നിര്‍മാണത്തിനുള്ള ഭൂമിയുടെ പകുതി സംഖ്യയും കൂട്ടായ്മ രക്ഷാധികാരി പുള്ളാട്ട് കുഞ്ഞാലസന്‍ ഹാജി പാലിയേറ്റീവ് ചെയര്‍മാന്‍ പി.എം. സൈദു മുഹമ്മദിന് കൈമാറി.

കോയിസന്‍ ബീരാന്‍ കുട്ടി, നൗഷാദ് ചേറൂര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സരോജിനി, വൈസ് പ്രസിഡന്റ് പൂക്കുത്ത്മുജീബ്, പി. രായിന്‍കുട്ടി ഹാജി, വി.പി. നാസര്‍, പി. ശിഹാബുദ്ദീന്‍, പുള്ളാട്ട് സലിം, കെ.മുസ്തഫ, എ.അബാസലി, കെ.റസാഖ്, ടി.ജാനകി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക