Image

ബ്രദേഴ്‌സ് ആട്‌സ് ക്ലബ് രൂപീകരിച്ചു

Published on 23 January, 2017
ബ്രദേഴ്‌സ് ആട്‌സ് ക്ലബ് രൂപീകരിച്ചു

 
റിയാദ്: ബത്ഹ കേന്ദ്രമായി കലാ സാഹിത്യ പ്രവര്ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ബ്രദേഴ്‌സ് ആട്‌സ് ക്ലബ് രൂപീകരിച്ചു. 

കലാകാര ന്മാര്‍ക്ക് കൂടുതല്‍ അവസരം കൊടുക്കുക, കഴിവുറ്റ കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി രൂപീകരിച്ച ക്ലബിന്റെ ആദ്യയോഗം ഹാരിസ് വാവാട് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറം ബത്ഹ സൗത്ത് ബ്രാഞ്ച് പ്രസിഡന്റ് കബീര് കിള്ളിമംഗലം അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം വെല്‍ഫയര്‍ കോഓര്‍ഡിനേറ്റര് മുസ്തഫ ചാവക്കാട്, പയനീര് ക്ലബ് ചീഫ് കോഡിനേറ്റര് ഹുസൈന്‍ താന്നിമൂട്ടില്‍, ബ്രദ്‌ഴ്‌സ് ക്ലബ് കോഓര്‍ഡിനേറ്റര്‍ ഹബീബ് റഹ്മാന്‍, റസാഖ് പാലക്കാട്, ബഷീര് വെണ്ണക്കോട് സംസാരിച്ചു. യോഗത്തില്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക