Image

ചിക്കാഗോ ക്‌നാനായ ഇടവകകളുടെ മതബോധന സ്‌ക്കൂള്‍ ഫെസ്റ്റിവല്‍ മാര്‍ച്ച് 31ന്

ജയിന്‍ മാക്കീല്‍ Published on 21 February, 2012
ചിക്കാഗോ ക്‌നാനായ ഇടവകകളുടെ മതബോധന സ്‌ക്കൂള്‍ ഫെസ്റ്റിവല്‍ മാര്‍ച്ച് 31ന്

ചിക്കാഗോ: സെന്റ് മേരീസ്, സേക്രട്ട് ഹാര്‍ട്ട് റിലീജിയസ് എഡ്യൂക്കേഷന്‍ സ്‌ക്കൂളുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള മതബോധന സ്‌ക്കൂള്‍ ഫെസ്റ്റിവല്‍ ഈ വര്‍ഷം മാര്‍ച്ച് 31-ാം തീയതി ശനിയാഴ്ച വൈകീട്ട് ആറുമണി മുതല്‍ മെയിന്‍ ഈസ്റ്റ് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തപ്പെടുന്നതാണ്. ഡാന്‍സുകളിലൂടെയും സ്‌കിറ്റുകളിലൂടെയും പാഠ്യഭാഗങ്ങളും മതബോധന സ്‌ക്കൂളുകളിലെ കുട്ടികളുടെയും മാതാപിതാക്കളുടെയും മനസുകളില്‍ പതിപ്പിച്ചെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് 2004 സ്‌ക്കൂള്‍ വര്‍ഷം മുതല്‍ തുടര്‍ച്ചയായി ചിക്കാഗോയിലെ ക്‌നാനായക്കാരുടെ വാര്‍ഷിക ഉല്‍സവങ്ങളില്‍ ഒന്നായി മാറിയ മതബോധന ഫെസ്റ്റിവല്‍ നടത്തപ്പെടുന്നത്.

വിവിധ വര്‍ഷങ്ങളിലായി ബൈബിളും ജപമാലയും വിശുദ്ധരുടെ ജീവിതവും ക്‌നാനായ കുടിയേറ്റവും മുഖ്യ വിഷയങ്ങളായി ഫെസ്റ്റിവല്‍ നടത്തപ്പെട്ടുകഴിഞ്ഞു. പ്രേഷിത പ്രവര്‍ത്തനമാണ് ഈ വര്‍ഷത്തെ മുഖ്യവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്. സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് റിലീജിയസ് ഫെസ്റ്റിവലില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തുന്നതാണ്. സെന്റ് മേരീസ് സേക്രട്ട് ഹാര്‍ട്ട് മതബോധന സ്‌ക്കൂളുകളില്‍ നിന്നുമായി 700 ല്‍ പരം കുട്ടികളും 100 ല്‍ പരം അദ്ധ്യാപകരും തീവ്രപരിശീലന പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.
 
ഇരുദേവാലയങ്ങളിലെയും വികാരിമാരായ ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.സജി പിണര്‍ക്കയില്‍ എന്നിവരുടെ ശക്തമായ നേതൃത്വത്തില്‍ സ്‌ക്കൂള്‍ ഡയറക്ടര്‍മാരും ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍മാരും പള്ളി എക്‌സിക്യൂട്ടീവും അദ്ധ്യാപകരും പേരന്റ് വോളന്റിയര്‍മാരും പരിശീലന പരിപാടികള്‍ക്കും ഫെസ്റ്റിവലിനും നേതൃത്വം നല്‍കുന്നു.
ചിക്കാഗോ ക്‌നാനായ ഇടവകകളുടെ മതബോധന സ്‌ക്കൂള്‍ ഫെസ്റ്റിവല്‍ മാര്‍ച്ച് 31ന്
മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഫാ. ഏബ്രഹാം മുത്തോലത്ത്, മാര്‍ മൂലക്കാട്ട്, ഫാ.സജി പിണര്‍ക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക