Image

ക്രിക്കറ്റ്‌ കളത്തില്‍ തിരിച്ചെത്താനുള്ള ശ്രീശാന്തിന്റെ സ്വപ്‌നങ്ങള്‍ക്ക്‌ തിരിച്ചടി: അപേക്ഷ ബിസിസിഐ തള്ളി

Published on 24 January, 2017
ക്രിക്കറ്റ്‌ കളത്തില്‍ തിരിച്ചെത്താനുള്ള  ശ്രീശാന്തിന്റെ സ്വപ്‌നങ്ങള്‍ക്ക്‌ തിരിച്ചടി: അപേക്ഷ ബിസിസിഐ തള്ളി


മുംബൈ: ക്രിക്കറ്റ്‌ മൈതാനിയിലേക്ക്‌ തിരിച്ചുവരവിനൊരുങ്ങുന്ന മലയാളി താരം എസ്‌ ശ്രീശാന്തിന്റെ സ്വപ്‌നങ്ങള്‍ക്ക്‌ തിരിച്ചടി. സ്‌കോട്ടിഷ്‌ ക്രിക്കറ്റ്‌ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി.സ്‌കോട്ടിഷ്‌ ക്രിക്കറ്റ്‌ ലീഗിലൂടെ കളിക്കളത്തിലേക്ക്‌ തിരിച്ചെത്താമെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതീക്ഷ.

സ്‌കോട്ടിഷ്‌ ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ശ്രീശാന്ത്‌. ലീഗില്‍ കളിക്കാനായി ബിസിസിഐ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീശാന്ത്‌. എന്നാല്‍ താരത്തിന്റെ സ്വപ്‌നങ്ങള്‍ക്ക്‌ മേല്‍ കരിനിഴല്‍ വീഴ്‌ത്തിക്കൊണ്ടാണ്‌ അപേക്ഷ തള്ളിയതായി ബിസിസിഐ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക