Image

കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിച്ച് ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published on 24 January, 2017
കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിച്ച് ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്


കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അച്ഛനെ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ കവിതയിലൂടെയാണ് ജോയ് മാത്യുവ രാഷ്ട്രീയ കൊലപപാതകങ്ങളെ വിമര്‍ശിക്കുന്നത്. 

രാഷ്ട്രീയകൊലപാതകങ്ങള്‍ അത് ഏത് പാര്‍ട്ടിക്കാരന്‍ ചെയ്താലും നീചമാണെന്നേ ഞാന്‍ പറയൂ
തിരിച്ചു നല്‍കാന്‍ കഴിയാത്ത ഒന്നാണു ജീവന്‍ എന്ന് പരിഷ്‌കാരികളെന്ന് നടീക്കുന്ന നാം എന്നാണു മനസ്സിലക്കുക !
ഈ നരബലികള്‍ എന്നാണവസാനിക്കുക?
കണ്ണൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സന്തോഷ് കുമാറിന്റെ കൊച്ചു മകള്‍ വിസ്മയ എഴുതിയതാണെന്ന് പറയപ്പെടുന്ന ഹ്രുദയ സ്പര്‍ശിയായഒരു കവിത വായിക്കാന്‍ ഇടയായി
'സഖാവ് 'എന്ന പൈങ്കിളിക്കവിത സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കാന്‍ തിടുക്കം കൂട്ടിയവര്‍ അതേ തിടുക്കത്തില്‍ അച്ചന്‍ നഷ്ടപ്പെട്ട ഈ മകളുടെ കണ്ണുനീര്‍ കവിതയും
പ്രചരിപ്പിക്കണം എന്നപേക്ഷിക്കട്ടെ
കണ്ണീരുണങ്ങാത്ത കണ്ണൂരിന്നു വേണ്ടി വിസ്മയ എന്ന പിതാവ് നഷ്ടപ്പെട്ട കുട്ടിയുടെ കവിത
ഞാനിവിടെ പകര്‍ത്തുന്നു
ഒരു ഓര്‍മ്മപ്പെടുത്തല്‍ : കൊല്ലപ്പെട്ട മുരളിയുടെ മകള്‍ കവിതയെഴുതാത്തത് കൊണ്ടാണോ ഞാന്‍ ഈ കുട്ടിയുടെ കവിത പ്രോല്‍സാഹിപ്പിക്കുന്ന് എന്ന് എന്നെ കുറ്റപ്പെടുത്തുന്നവരോട് ഒരു വാക്ക് : ഈ കവിത പിതാവ് നഷ്ടപ്പെട്ട മുരളിയുടെ മകള്‍ എഴുതിയതാണെന്ന് കരുതി വായിക്കൂ അപ്പോള്‍ ഹ്രുദയമുള്ളവര്‍ക്ക് കവിത മനസ്സിലാകുംഅത് സന്തോഷിന്റെ മകളായാലും മുരളിയുടെ മകളായാലും നമുക്ക് ഒരു പോലെ കാണാനാകണം അച്ചന്‍ നഷ്ടപ്പെടുന്ന മക്കളുടെ വേദന ആദ്യം
മനസ്സിലാക്കുക
കവിത

കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍ 
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കൊന്നുവോ നിങ്ങളെന്‍ സ്‌നേഹഗന്ധത്തിനെ,
കൊന്നുവെന്‍ നിങ്ങളെന്‍ ജീവിതത്തൂണിനെ?
കൊന്നുവോ, കൈവിരല്‍ ചേര്‍ത്തു പിടിച്ചെന്നെ
പിച്ചനടത്തിയ നേരാം നിലാവിനെ?
കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയില്‍
പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ ?
കൊന്നുവോ, മുന്നിലെ ജീവിതപ്പാതയില്‍
കൊന്നപോല്‍ പൂത്തു നില്‍ക്കേണ്ടൊരെന്‍ കനവിനെ?
കൊന്നുവോ, പെണ്ണായ് പിറന്നോരെന്‍ മുഗ്ദമാം
മോഹങ്ങള്‍ നെഞ്ചേറ്റി നിന്ന മാനത്തിനെ?
കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,
യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ,
ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ,
നാളേയ്ക്ക്, നീളേണ്ടൊരെന്‍ വഴിക്കണ്ണിനെ?
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക