Image

യുവജനോത്സവ വിജയികള്‍ക്ക് അനുമോദനം

Published on 24 January, 2017
യുവജനോത്സവ വിജയികള്‍ക്ക് അനുമോദനം

      ഫുജൈറ: കൈരളി ഇന്റര്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ ഓവര്‍ ഓള്‍ റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടിയ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. 

യുഎഇ ലെ വിവിധ എമിറേറ്റുകളിലെ പതിനാറ് സ്‌കൂളുകളില്‍ നിന്നായി അറുനൂറോളം കുട്ടികള്‍ പങ്കെടുത്ത കലോത്സവത്തില്‍ 72 പോയിന്റുമായാണ് ഔവര്‍ ഓണ്‍ സ്‌കൂള്‍ റണ്ണേഴ്‌സ് അപ് ട്രോഫി സ്വന്തമാക്കിയത്. 

പ്രിന്‍സിപ്പല്‍ ഹിമ്മത് ധില്ലന്‍, ഹെഡ് മാസ്റ്റര്‍ ഹാറൂണ്‍ അഹമദ്, ടീം കോഓര്‍ഡിനേറ്റര്‍ ഡഗ്ലസ് ജോസഫ്, നിമിഷ, ശ്രീലത, താര എന്നിവര്‍ വിജയികളെ അനുമോദിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക