Image

രാമന്റെ ഏദന്‍തോട്ടത്തില്‍ കുഞ്ചാക്കോയ്ക്ക് നായിക അനു സിത്താര

Published on 26 January, 2017
രാമന്റെ ഏദന്‍തോട്ടത്തില്‍ കുഞ്ചാക്കോയ്ക്ക് നായിക അനു സിത്താര


രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാമന്റെ ഏദന്‍തോട്ടം. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. നായികയായി എത്തുന്ന് അനു സിത്താരയാണ്. പ്രേതം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൂട്ടിംഗ് ഫെബ്രുവരി ഒമ്പതിന് വാഗമണില്‍ ആരംഭിക്കും.

ജോജു ജോര്‍ജ്, രമേഷ് പിഷാരടി, അജു വര്‍ഗീസ്, മുത്തുമണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.” മധു നീലകണ്ഠനാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കുന്നത്. ഡ്രീസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറാണ് നിര്‍മ്മാണം.

പാസഞ്ചറിലൂടെ അരങ്ങേറിയ രഞ്ജിത്ത് ശങ്കറിന്റെ കഴിഞ്ഞ ചിത്രങ്ങളായ പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പ്രേതം തുടങ്ങിയവയില്‍ ജയസൂര്യയായിരുന്നു നായകന്‍. ഇതിനിടയില്‍ മമ്മൂട്ടി നായകനായ വര്‍ഷം മാത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക