Image

ഇംത്യാസ് അലി അപമാനിച്ചുവെന്ന് ബോബി ഡിയോള്‍

Published on 27 January, 2017
ഇംത്യാസ് അലി അപമാനിച്ചുവെന്ന് ബോബി ഡിയോള്‍

 
പോസ്റ്റര്‍ബോയ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബോബി ഡിയോള്‍. കഴിഞ്ഞ വര്‍ഷം ഡിജെ യായി അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങിയ ബോബിക്ക് ഡല്‍ഹിയിലെ നിശാക്ലബിലുണ്ടായത് മോശമായ അനുഭവമായിരുന്നു. ഡിജെ പരിശീലനം നേടി ബോബി പാര്‍ട്ടിയിലുടനീളം സ്വന്തം ചിത്രത്തിലെ പാട്ടു വച്ചത് സന്ദര്‍ശകരെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഒരുകൂട്ടം ആളുകള്‍ നിശാക്ലബ് അധികൃതരുമായി വഴക്കുണ്ടാക്കുകയും പണം മടക്കി ചോദിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ ഇംത്യാസ് അലിയില്‍ നിന്നും വളരെ വിഷമകരമായ ഒരു അനുഭവം നേരിടേണ്ടി വന്നുവെന്ന് ബോബി പറയുന്നു.

ജബ് വി മെറ്റ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായകനാവാന്‍ ഇംത്യാസ് അലി ആദ്യം സമീപിച്ചത് തന്നെയായിരുന്നു. അന്ന് ഗീത് എന്നായിരുന്നു ചിത്രത്തിന്റെ പേര് നിശ്ചയിച്ചിരുന്നത്. കരീനയെ നായികാസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതും താന്‍ തന്നെ. എന്നാല്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ നായകന്റെ വേഷത്തില്‍ ഷാഹിദ് കപൂര്‍. ഈ അനുഭവം തന്റെ ഹൃദയം തകര്‍ത്തു. കടുത്ത അപമാനമാണ് നേരിടേണ്ടി വന്നത് ബോബി പറയുന്നു. തിരച്ചടികള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ ഇനിയും തിരിച്ചെത്താമെന്ന ആത്മവിശ്വാസമുണ്ട്. പോസ്റ്റര്‍ ബോയ്‌സ് എന്ന ചിത്രം ഈ തിരിച്ചുവരവിന്റെ തുടക്കമാകുമെന്ന് വിശ്വസിക്കുന്നു ബോബി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക