Image

ഫൊക്കാന കണ്‍വന്‍ഷന്‍ 2012: സുവനിറിലേക്ക്‌ സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു

മണ്ണിക്കരോട്ട്‌ Published on 21 February, 2012
ഫൊക്കാന കണ്‍വന്‍ഷന്‍ 2012: സുവനിറിലേക്ക്‌ സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു
ഈ വര്‍ഷം ഹ്യൂസ്റ്റനില്‍ നടക്കുന്ന പതിനഞ്ചാമത്‌ ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനോടെ അനുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന സ്‌മരണികയിലേക്ക്‌ സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു. 2012 ജൂണ്‍ 30-മുതല്‍ ജൂലൈ 3 വരെ ഹ്യൂസ്റ്റനിലെ പ്രസിദ്ധമായ ക്രൗണ്‍പ്ലാസ ഹോട്ടലിലാണ്‌ കണ്‍വന്‍ഷന്‍ നടക്കുന്നത്‌.

അമേരിക്കക്കയില്‍ മലയാളികളുടെ സാംസ്‌ക്കാരിക കേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന ഹ്യൂസ്റ്റനില്‍ ഇദംപ്രഥമായിട്ടാണ്‌ ഫൊക്കാന കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്‌. അതുകൊണ്ടുതന്നെ ഇത്‌ എത്രയും വിജയകരമാക്കുന്നുതിനുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. അനന്തപുരിയെന്നു പേരി ട്ടിരിക്കുന്ന ക്രൗണ്‍പ്ലാസ ഹോട്ടല്‍ അനന്തപുരിയുടെ പ്രൗഡിയും കേരളത്തനിമയും വിളിച്ചറിയിക്കുംവിധം തയ്യാര്‍ ചെയ്യുന്നതാണ്‌.

അതുപോലെതന്നെ സുവനിയറും എത്രയും മനോഹരവും ആകര്‍ഷകവും സാഹിത്യ- സാംസ്‌ക്കാരിക മൂല്യങ്ങളുമുള്ള ഒരു സ്‌മരണികയായി പ്രസിദ്ധീകരിക്കുന്നതിനുവേണ്ട സത്വരനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. 300-ലധികം പേജുകളില്‍ ഒരു ബഹൃത്തായ സ്‌മരണിക, മുഴുനീളന്‍ കളറില്‍ തയ്യാറാക്കാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌. മൂവായിരത്തിലധികം കോപ്പികള്‍ അച്ചടിക്കുന്ന ഈ സുവനിയര്‍ അമേരിക്കയുടെ എല്ലാ ഭാഗത്തും നാട്ടിലും വിതരണം ചെയ്യും. ആയതിലേക്ക്‌ നിങ്ങളുടെ സാഹിത്യസൃഷ്ടികള്‍, ചെറുകഥ, കവിത, ലേഖനം, ഹാസ്യം മുതലായ രചനകള്‍ ക്ഷണിക്കുന്നു. മാര്‍ച്ച്‌ 30-നകം ലഭിക്കത്തക്ക വിധത്തില്‍ താഴെക്കൊടുത്തിരിക്കുന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്‌. പിഡിഎഫ്‌ ആയി ഇമെയിലിലും അയക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തോമസ്‌ വൈക്കത്തുശ്ശേരില്‍ 281 250 6399.

സാഹിത്യസൃഷ്ടികള്‍ അയക്കേണ്ട വിലാസം:

Chief Editor, FOKANA Souvenir 2012
3219 South Main, Stafford, Texas 77477
email: ts2n@yahoo.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക