Image

സ്വിസ് മലയാളീസ് വിന്റര്‍ത്തുര്‍ ‘ജോക്ക് ആന്‍ഡ് ജില്‍‘ മെഗാ ഷോ ഫെബ്രുവരി നാലിനു സൂറിച്ചില്‍

Published on 30 January, 2017
സ്വിസ് മലയാളീസ് വിന്റര്‍ത്തുര്‍ ‘ജോക്ക് ആന്‍ഡ് ജില്‍‘ മെഗാ ഷോ ഫെബ്രുവരി നാലിനു സൂറിച്ചില്‍

      സൂറിച്ച്: സ്വിസ് മലയാളീസ് വിന്റര്‍ത്തുര്‍ ‘ജോക്ക് ആന്‍ഡ് ജില്‍‘ മെഗാ ഷോ ഫെബ്രുവരി നാലാം തിയതി സൂറിച്ചില്‍ നടക്കും. സിനി ആക്ടര്‍ ടിനിടോം, ഗായകന്‍ നിഖില്‍, ഗായിക ഗംഗ എന്നിവര്‍ പങ്കെടുക്കുന്നു.
ഹാസ്യ സംഗീതത്തിനൊപ്പം ചിലങ്ക ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്താഞ്ജലിയും –ഒപ്പം സ്വിസ്സിലെ കലാപ്രതിഭകളുടെ ഓപ്പണിങ് പ്രോഗ്രാമും 

സ്വിസ് മലയാളീസ് വിന്റര്‍ത്തുര്‍ വര്‍ണാഭമായ പരിപാടികളോടെ 2017 ഫെബ്രുവരി നാലാം തിയതി സംഘടന നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്കുള്ള ഫണ്ട് ശേഖരാണാര്‍ത്ഥം സൂറിച്ചില്‍ വച്ചു ജോക്ക് ആന്‍ഡ് ജില്‍ എന്ന പേരോടുകൂടി മെഗാഷോ നടത്തുന്നു

അഭ്രപാളികളില്‍ ചിരപ്രതിഷ്ഠ നേടിയ പ്രസിദ്ധ കൊമേഡിയന്‍ ടിനി ടോമും,മലയാളി മനസ്സില്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയിലെ ചിരിയോ ചിരി എന്ന ഗാനത്തിലൂടെ മലയാള സിനിമ പിന്നണി ഗായികയായും , എ.ആര്‍ റഹ്മാന്‍ ഷോകളിലെസ്ഥിര ഗായികയായും ,തമിഴ് ,തെലുങ്ക്,ഹിന്ദി ഭാഷകളില്‍ മുന്നൂറിലധികം ഗാനങ്ങളും ആലപിച്ച മലയാളികളുടെ പ്രിയ ഗായിക ഗംഗയും ,അഴലിന്റെ ആഴങ്ങളില്‍ എന്ന ഗാനത്തിലൂടെ ഗാനാസ്വാദകരുടെ കൂട്ടുകാരനായ ഗായകന്‍ നിഖില്‍ മാത്യുവും അതിഥികളായെത്തുന്നു.

ഇവരോടൊപ്പം സ്വിസിലെ അന്‍പതില്‍പരം കലാപ്രതിഭകളെ അണിനിരത്തി കൊറിയോഗ്രാഫര്‍ ആയ പ്രില്‍സ് മലയില്‍ അണിയിച്ചൊരുക്കുന്ന മനോഹരമായ ഓപ്പണിങ് പ്രോഗ്രാം വേദിയിലെത്തുകയും കൂടാതെ കഴിഞ്ഞ രണ്ടര വര്‍ഷമായി ചിലങ്ക ഡാന്‍സ് സ്‌കൂളിലൂടെ നൃത്താധ്യാപിക നീനു മാത്യുവിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചുവരുന്ന പതിനേഴു കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തശില്‍പവും അരങ്ങില്‍ എത്തുന്നു.

കലയെ വളര്‍ത്തുന്നതോടൊപ്പം അവശത അനുഭവിക്കുന്ന ഒരുപറ്റം ആളുകള്‍ക്ക് കൈത്താങ്ങാകുക എന്നുകൂടിയാണ് സംഘടനയുടെ ലക്ഷ്യമെന്നും അതിനായി എല്ലാ സ്വിസ് മലയാളികളുടെയും സഹകരണം ഈ പ്രോഗ്രാമിനുണ്ടാകണേ എന്ന് പ്രസിഡന്റ് പോള്‍ കുന്നുംപുറത്തു അഭ്യര്‍ത്ഥിച്ചു . ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ ഏറെ പുതുമകളോടെയാണ് ഒരുക്കുന്നതെന്നു സെക്രട്ടറി സെബാസ്റ്റ്യന്‍ പാറക്കലും ,ട്രഷറര്‍ സ്റ്റീഫന്‍ ചെല്ലക്കുടവും അഭിപ്രായപ്പെട്ടു. നൃത്തവും സംഗീതവും ,ഹാസ്യവും കോര്‍ത്തിണക്കി സ്വിസ് മലയാളികള്‍ക്ക് ഏറെ ആസ്വാദ്യമായ ഒരു ഷോ ആയിരിക്കും ജോക്ക് ആന്‍ഡ് ജില്‍ എന്ന് പ്രോഗ്രാം കണ്‍വീനേഴ്‌സ് ജോണ്‍സന്‍ പാറത്തലക്കല്‍ ,ജോണ്‍സന്‍ ഗോപുരത്തുങ്കല്‍ എന്നിവര്‍ അറിയിച്ചു. പ്രോഗ്രാമിന്റെ വിജയത്തിനായി വനിതാ ഫോറവും ,യൂത്ത് ഫോറവും കൂടാതെ വിവിധ കമ്മിറ്റികളും പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക