Image

പൂച്ചകളെ കാണാനില്ല; ഇറച്ചിക്കടക്കാരനെതിരെ കേസ്

Published on 30 January, 2017
പൂച്ചകളെ കാണാനില്ല; ഇറച്ചിക്കടക്കാരനെതിരെ കേസ്
   സൂറിച്ച്: ഗ്രാമത്തിലെ ഒമ്പത് പൂച്ചകളെ കാണാതായ പരാതിയില്‍ ഇറച്ചിക്കടക്കാരനെതിരെ കേസെടുക്കാന്‍ വാഡ് പ്രവിശ്യ കോടതി ഉത്തരവിട്ടു. വാഡ് പ്രവിശ്യയുടെ വടക്കന്‍ പ്രദേശത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ഇവിടെ നിന്ന നില്‍പ്പില്‍ പൂച്ചകള്‍ ഒരോന്നായി അപ്രത്യക്ഷമാവുകയാണ്. പൂച്ചകളെ കാണാതാവുന്നത് പതിവായതോടെ ഏറ്റവും ഒടുവിലായി കാണാതായ രണ്ട് പൂച്ചകളുടെ ഉടമയാണ് പോലീസില്‍ പരാതിപെട്ടിട്ടും നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചത്.

കാണാതായ പൂച്ചകളില്‍ ചിലതിനെ ഇറച്ചി കടയ്ക്കു സമീപമാണ് അവസാനം കണ്ടതെന്നും ഒരു പൂച്ചയുടെ ശവം കിടന്നത് സംശയിക്കുന്ന ഇറച്ചി കടക്കാരന്റെ വീടിനു സമീപമായിരുന്നുവെന്നതും കോടതി തെളിവായി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൂച്ച വാഹനം ഇടിച്ചല്ല ചത്തതെന്നും തൂക്കിയെടുത്തു ഭിത്തിയില്‍ അടിച്ചതാണ് മരണകാരണമെന്നും കണ്ടെത്തിയിരുന്നു. കാണാതായ പൂച്ചയുടെ അയല്‍പക്കത്തെ ലെറ്റര്‍ ബോക്‌സില്‍ പൂച്ചയെ പാകം ചെയ്യാന്‍ ആയിരം രീതികള്‍ എന്ന നോട്ടീസ് കൊണ്ടിട്ടത് ഇറച്ചി കടക്കാരനാണെന്ന സാക്ഷി മൊഴിയും കോടതി പരിഗണിച്ചു. പോലീസിനെ ഇക്കാര്യമെല്ലാം ബോധിപ്പിച്ചെങ്കിലും അവര്‍ പരാതി കാര്യമായി എടുക്കാഞ്ഞതാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക