Image

കേര മഴവില്ല് 2017 ഫെബ്രുവരി 10ന്

Published on 30 January, 2017
കേര മഴവില്ല് 2017 ഫെബ്രുവരി 10ന്


      കുവൈത്ത്: കുവൈത്ത് എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷന്‍ (കേര) കുട്ടികള്‍ക്കായി ന്ധകേര മഴവില്ല് 2017’ എന്ന പേരില്‍ ചിത്ര രചനാ മത്സരം 

സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലാണ് മത്സരങ്ങള്‍. 

മൂന്നു മുതല്‍ ഏഴു വരെ പ്രായമുള്ള കുട്ടികള്‍ സബ് ജൂണിയര്‍ വിഭാഗത്തിലായിരിക്കും മത്സരിക്കുക. ഇവര്‍ അ4 വലിപ്പത്തിലുള്ള ചിത്രം ക്രയോണ്‍ ഉപയോഗിച്ച് നിറം കൊടുക്കണം. എട്ടു മുതല്‍ 11 വരെ പ്രായമുള്ള വരെയുള്ള കുട്ടികള്‍ ജൂണിയര്‍ വിഭാഗത്തിലായിരിക്കും മത്സരിക്കുക. ഇവര്‍ അ4 വലിപ്പത്തിലുള്ള ചിത്രം കളര്‍ പെന്‍സില്‍ ഉപയോഗിച്ച് നിറം കൊടുക്കണം.

12 മുതല്‍ 16 വരെ പ്രായമുള്ള കുട്ടികള്‍ സീനിയര്‍ വിഭാഗത്തിലായിരിക്കും മത്സരിക്കുക. ഇവര്‍ക്ക് മത്സര സമയത്ത് കൊടുക്കുന്ന ആശയം അനുസരിച്ച് മത്സര സമയത്ത് കൊടുക്കുന്ന അ3 വലിപ്പത്തിലുള്ള കടലാസില്‍ ചിത്രം വരച്ചു വാട്ടര്‍ കളര്‍ ഉപയോഗിച്ച് നിറം കൊടുക്കുകയാണ് വേണ്ടത്.

മത്സരാര്‍ത്ഥികള്‍ അവരവര്‍ക്ക് ആവശ്യമുള്ള ക്രയോണ്, കളര്‍ പെന്‍സില്‍ , വാട്ടര്‍ കളര്‍, പെയിന്റ് ബ്രഷ് തുടങ്ങിയ സാധനങ്ങള്‍ കൊണ്ടു വരേണ്ടതാണ്.

മത്സരത്തിന്റെ വിഷയം മത്സര സമയത്ത് മാത്രം വെളിപ്പെടുത്തുന്നതായിരിക്കും. മത്സരത്തില്‍ ജഡ്ജുമാരുടെ വിധി അന്തിമമായിരിക്കും.

ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് കേരയുടെ വസന്തോത്സവം 2017 പരിപാടിയില്‍ സമ്മാനങ്ങള്‍ നല്‍കും. കുവൈത്തിലെ എറണാകുളം ജില്ലാ നിവാസികളുടെ 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത. മത്സരാര്‍ഥികള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: 90069219, 66259587, 97224639, 55558329, 65824890, സലൃമ2011ലസാ@ഴാമശഹ.രീാ 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക