ജിദ്ദ: കൊണ്ടോട്ടി സെന്റര്‍ ജിദ്ദയും ഒരുമ മഹല്ല് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായി മക്കാ, ത്വായിഫ് ചരിത്ര ഭൂമിയിലേക്ക് പഠനയാത്ര നടത്തി. ഒരുമ പ്രസിഡന്റ് റഫീഖ് ചെറുശേരി നേതൃത്വം നല്കി. ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന നിരവധി സുപ്രധാന സ്ഥലങ്ങളുടെ സംഗമഭൂമികളിലൂടെ നടത്തിയ പഠന വിനോദ യാത്ര നിരവധി വര്‍ഷങ്ങള്‍ പ്രവാസ ഭൂമികയില്‍ ജീവിച്ചവര്‍ക്കു പോലും പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിച്ചത്.
യാത്രയിലുടനീളം പഠനാര്‍ഹമായ ക്ലാസുകളും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. കബീര്‍ കൊണ്ടോട്ടി, ഗഫൂര്‍ പുതിയകത്ത് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
കൊണ്ടോട്ടി സെന്റര്‍ പ്രസിഡന്റ് മധുവായി സലിം, മുസ്തഫ അന്പലപ്പള്ളി, റഷീദ്, ബാബു, കുഞ്ഞു, എ.ടി. ബാവ തങ്ങള്‍, ജാഫര്‍ കൊടവണ്ടി, എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. റഹ്മത്ത് അലി എരഞ്ഞിക്കല്‍, മുനീര്‍ കുടുക്കന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍