Image

ബ്രിസ്‌ക സര്‍ഗോത്സവം 2017: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published on 01 February, 2017
ബ്രിസ്‌ക സര്‍ഗോത്സവം 2017: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

      ലണ്ടന്‍: ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ഈവര്‍ഷത്തെ സര്‍ഗോത്സവം 2017 ഫെബ്രുവരി 25ന് സൗത്ത് മീഡില്‍ അരങ്ങേറും. സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ രാവിലെ പത്തു മുതല്‍ എട്ടു വരെയാണ് മത്സരങ്ങള്‍. 

കളറിംഗ്, പെയ്ന്റിംഗ്, മെമ്മറി ടെസ്റ്റ്, കവിത പാരായണം, പ്രസംഗം, ഗാനാലാപനം, ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ നൃത്ത മത്സരങ്ങള്‍ തുടങ്ങി വിവിധയിനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. പ്രായം പരിഗണിച്ച് ആറ് ഗ്രൂപ്പുകളിലായി മത്സരാര്‍ഥികളെ വേര്‍തിരിച്ചിട്ടുണ്ട് . ഒരാള്‍ക്ക് പരമാവധി അഞ്ച് മത്സരങ്ങളില്‍ പങ്കെടുക്കാം. അഞ്ച് പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.

പ്രസംഗമത്സരത്തിനുള്ള വിഷയം (മലയാളം, ഇംഗ്ലീഷ്) ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഞാന്‍ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു? ഉപന്യാസ മത്സരത്തിലെ വിഷയം ബ്രക്‌സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ ഭാവി എന്നതാണ്. 

എല്ലാവരും മത്സരത്തില്‍ പങ്കെടുക്കണമെന്ന് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും അറിയിച്ചു.

വിലാസം: സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍, 248 ഗ്രേസ്‌റ്റോക്ക് അവന്യൂ, ആട10 6 ആഝ.

വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യന്‍ ലോനപ്പന്‍ 07809294312, സന്ദീപ് കുമാര്‍ 07412653401. 

റിപ്പോര്‍ട്ട്: ജെഗി ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക