Image

സെന്റ് സ്റ്റീഫന്‍സ് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി മൂന്നിന്

Published on 01 February, 2017
സെന്റ് സ്റ്റീഫന്‍സ് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി മൂന്നിന്


     കുവൈത്ത്: കുവൈറ്റ് സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി മൂന്നിന് (വെള്ളി) അബാസിയയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെ ഒന്പതു മുതല്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

2014 ജനുവരി ഒന്നിനു രൂപം കൊണ്ട സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴില്‍ കോല്‍ക്കത്ത ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ദേവാലയമാണ്. 

പൊതുസമ്മേളനത്തില്‍ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായും എന്‍ഇസികെ ചെയര്‍മാന്‍ റവ. ഇമ്മാനുവല്‍ ഗരീബ്, ഇന്ത്യന്‍ എംബസി പ്രതിനിധികളും കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക ആത്മിക നേതാക്കളും പങ്കെടുക്കും. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകരായ ഉണ്ണി മേനോനും രൂപ രേവതിയും നേതൃത്വം നല്‍കുന്ന സിംഫണി 2017 എന്ന സംഗീത പരിപാടിയും സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും മറ്റ് ആധ്യാത്മിക സംഘടനകളുടെയും നേതൃത്വതില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. നാടന്‍ തട്ടുകട, ഫുഡ് സ്റ്റാളുകള്‍, ഗെയിമുകള്‍ എന്നിവയും ഉണ്ടായിരിക്കും.

ഹാര്‍വെസ്‌റ് ഫെസ്റ്റില്‍ നിന്നുള്ള വരുമാനത്തില്‍ ഒരു പ്രധാന പങ്ക് ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റി വയ്ക്കുമെന്നും ഇടവക ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷം 12 ലക്ഷം രൂപയുടെ സേവനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ ഇടവക വികാരി ഫാ. സഞ്ജു ജോണ്‍, ട്രസ്റ്റി വി.വൈ. തോമസ്, സെക്രട്ടറി ജിനു തോമസ്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ജെയിംസ് ജോര്‍ജ്, പബ്ലിസിറ്റി കണ്‍വീനര്‍ സാജു സ്റ്റീഫന്‍, പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ റിനു കെ. തോമസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക