Image

മോഹന്‍ലാലിന്റെ ഉറി ബ്ലോഗില്‍ നിന്ന് പ്രചോദനം; സൈനികര്‍ക്കൊരു വീഡിയോ

Published on 03 February, 2017
മോഹന്‍ലാലിന്റെ ഉറി ബ്ലോഗില്‍ നിന്ന് പ്രചോദനം; സൈനികര്‍ക്കൊരു വീഡിയോ

മോഹന്‍ലാലിന്റെ ഉറി ഭീകരാക്രമണത്തെ കുറിച്ചുള്ള ബ്ലോഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പാട്രിയോട്ടിക് വീഡിയോ എത്തി. അമര്‍ ഭാരത് അമര്‍ ജവാന്‍ എന്നാണ് വീഡിയോയുടെ പേര്. ഉറക്കമിളച്ച് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുകയും രാജ്യത്തിനുവേണ്ടി ജീവന്‍ ബലികൊടുക്കുകയും അംഗവൈകല്യം സംഭവിക്കുകയുമൊക്കെ ചെയ്ത സൈനികര്‍ക്കാണ് ഈ പാട്രിയോട്ടിക്ക് വഡിയോ സമര്‍പ്പിച്ചു.

മോഹന്‍ലാലിന് പുറമെ മേജര്‍ രവി, കിരണ്‍ അരവിന്ദാക്ഷന്‍, തസ്‌വീര്‍ മുഹമ്മദ്, നടിമാരായ അനുശ്രീ, അഞ്ജലി നായര്‍ എന്നിവരും വീഡിയോയിലുണ്ട്. പരസ്യചിത്ര സംവിധായകന്‍ വിഷ്ണു മോഹനാണ് കൊച്ചിയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സ് നിര്‍മിച്ച വീഡിയോ സംവിധാനം ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക