Image

ഒരിക്കലും സിനിമയല്‍ അഭിനയിക്കില്ല, തൃഷയുടെ പഴയ വാക്കുകള്‍ വൈറലാകുന്നു

Published on 03 February, 2017
ഒരിക്കലും സിനിമയല്‍ അഭിനയിക്കില്ല, തൃഷയുടെ പഴയ വാക്കുകള്‍ വൈറലാകുന്നു

തെന്നിന്ത്യയിലെ സൂപ്പര്‍ നടിമാരുടെ പട്ടികയിലാണ് തൃഷയുടെ സ്ഥാനം. എന്നാല്‍ താന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്ന് താരം പറഞ്ഞിരുന്നു. 1999ല്‍ ഒരു തമിഴ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത്തരത്തില്‍ പറഞ്ഞിരുന്നത്. അന്ന് മിസ് ചെന്നൈയായിരുന്നു തൃഷ.

സിനിമയിലേക്ക് വരുന്നില്ലെ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നാണ് തൃഷ പറഞ്ഞത്. ആ മേഖല തന്റേതല്ലെന്നാണ് താരം പറഞ്ഞത്. ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയും പിന്നീട് സിനിമയില്‍ എ.ആര്‍ റഹാമന്റെ പാട്ടിന് ഡാന്‍സ് ചെയ്യാന്‍ എത്തുമെന്ന് അവതാരകന്‍ തൃഷയെ കളിയാക്കി. എന്നാല്‍ ചിരിച്ചുകൊണ്ട് ഒരിക്കലുമില്ല എന്ന് തറപ്പിച്ച് പറയുകയായിരുന്നു താരം.

1999ല്‍ പ്രശാന്ത്‌സിമ്രാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ജോഡി സിനിമയില്‍ സഹനടിയുടെ വേഷത്തിലാണ് തൃഷയുടെ സിനിമ അരങ്ങേറ്റം. പിന്നീട് സാമി, ഗില്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ കോളിവുഡില്‍ തിളങ്ങി. പിന്നീട് തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നിരവധി അവാര്‍ഡുകളും താരത്തെ തേടിയെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക