Image

നല്ല കഥ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കും; ഹൃത്വിക്ക്

Published on 03 February, 2017
നല്ല കഥ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കും; ഹൃത്വിക്ക്

നല്ല കഥ ലഭിക്കുകയാണെങ്കില്‍ മലയാള ചിത്രത്തില്‍ അഭിനയിക്കുമെന്ന് ബോളിവുഡ് ഗ്രീക്ക് ദേവന്‍ ഹൃത്വിക്ക് റോഷന്‍. മലയാള സിനിമയെക്കുറിച്ചും ഇവിടത്തെ താരങ്ങളെക്കുറിച്ചുമെല്ലാം ഏറെ കേട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചില സിനിമകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സിനിമയുടെ പേരുകളൊന്നും ഓര്‍മ്മയില്ല. മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ആലോചിക്കും. ഹൃത്വിക് പറഞ്ഞു.

റാഡോ വാച്ചിന്റെ ഫെതര്‍ കളക്ഷന്‍ അവതരിപ്പിക്കാന്‍ ലുലുവില്‍ എത്തിയതായിരുന്നു ഹൃത്വിക് റോഷന്‍. എനിക്ക് നിങ്ങളെ ഇഷ്ടമാണ്, നമസ്‌കാരം എന്ന മലയാളത്തിലെ താരത്തിന്റെ ഡയലോഗിന് നിറഞ്ഞ കയ്യടിയായിരുന്നു ലഭിച്ചത്. ക്രിഷിന്റെ പുതിയ പതിപ്പിന്റെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തുമെന്നും താരം ഉറപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക