Image

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്?

Published on 03 February, 2017
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്?

ഒരു പക്ഷേ മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന ആദ്യ ചിത്രം എത്തി അഞ്ച് വര്‍ഷം ആകുന്നേയുള്ളു എങ്കിലും ആരാധകരെ ആവേശത്തിലാക്കുന്ന നിരവധി ചിത്രങ്ങള്‍ ദുല്‍ഖറില്‍ നിന്നുമെത്തി. തമിഴിലും രണ്ട് ചിത്രങ്ങളില്‍ ദുല്‍ഖര്‍ എത്തി. പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് വൈകാതെ താരം ബോളിവുഡിലും സാന്നിധ്യം അറിയിക്കും.

ബിജോയ് നമ്പ്യാരുടെ പേരാണ് ദുല്‍ഖറിന്റെ ബോളിവുഡ!് അരങ്ങേറ്റവുമായി ചേര്‍ന്ന് കേള്‍ക്കുന്നത്. ദുല്‍ഖറിനെ നായകനാക്കി മലയാളത്തിലും തമിഴിലുമായി സോളോ എന്ന ചിത്രം ബിജോയ് നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. ബിജോയ് ഹിന്ദിയില്‍ ചെയ്യാന്‍വേണ്ടി നേരത്തേ തയ്യാറാക്കിയ ഒരു തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കാന്‍ അദ്ദേഹത്തിന് ആലോചനയുണ്ടെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ബോളിവുഡ് പ്രോജക്ടിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ബിജോയ് ഒഴിഞ്ഞു മാറുകയാണ്. ‘സോളോയില്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ശ്രദ്ധ’യെന്ന് അദ്ദേഹത്തിന്റെ മറുപടി. ബോളിവുഡില്‍ ശെയ്ത്താനും ഡേവിഡും പിസയുമൊക്കെ ഒരുക്കിയ സംവിധായകനാണ് ബിജോയ് നമ്പ്യാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക