Image

ഹൃത്വിക് എന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു ; കങ്കണ

Published on 05 February, 2017
ഹൃത്വിക് എന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു ; കങ്കണ
ഹൃത്വിക് തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കാന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടെന്ന് കങ്കണ റണാവത്ത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ വെളിപ്പെടുത്തല്‍.

എനിക്കൊപ്പം ജോലി ചെയ്തിരുന്ന ചെയ്യുന്ന സിനിമാ പ്രവര്‍ത്തകരില്‍ പലരും എന്നോട് ഹൃത്വിക് അവരെ സമീപിച്ചതായി പറഞ്ഞിട്ടുണ്ട്. ഹൃത്വിക് അവരെ എന്തൊക്കെയോ തെളിവുകള്‍ കാണിക്കും. പിന്നീട് അവര്‍ എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കും. എന്നാല്‍ ഞാന്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ നില്‍ക്കാറേയില്ല. എന്റെ കരിയര്‍ നശിപ്പിക്കാന്‍ ഹൃത്വിക് സിനിമാ ഇന്‍ഡസ്ട്രിയില്‍ മുഴുവന്‍ ഓടിനടന്നു.

സത്യത്തില്‍ അതൊരു വലിയ സംഭവം അല്ലായിരുന്നു. എന്നാല്‍ ഏതോ ഒരാള്‍ എന്റെ സ്‌നേഹം ലഭിക്കാനായി ഹൃത്വിക്കായി ആള്‍മാറാട്ടത്തിന് ശ്രമിച്ചു. എല്ലാം സംഭവിച്ചത് അയാള്‍ കാരണമാണ്. എന്നാല്‍ ഞാന്‍ മാപ്പു പറയണം എന്നായിരുന്നു ഹൃത്വികിന്റെ നിലപാട്. അയാള്‍ക്ക് പിറകെ പോകുന്നതിന് പകരം ഹൃത്വിക് എന്നെ ഉപദ്രവിക്കുകയാണുണ്ടായത്. എന്നാല്‍, ആ അപരന്‍ യഥാര്‍ഥ ഹൃത്വിക് തന്നെ ആയിരുന്നു കങ്കണ പറയുന്നു.

കങ്കണ റണാവത്ത്ഹൃത്വിക് റോഷന്‍ യുദ്ധം ബോളിവുഡില്‍ ചര്‍ച്ചയായിട്ട് ഏറെക്കാലമായി. താന്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്ന് മുംബൈ പോലീസില്‍ കങ്കണ പരാതി നല്‍കിയതു മുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കങ്കണയുടെ പരാതി അന്വേഷിച്ച മുംബൈ ഫോറന്‍സിക് വിഭാഗത്തിന് വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ചിരുന്നു.

തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഹൃത്വിക് രംഗത്തെത്തിയിരുന്നു. അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും കങ്കണ പരാതിയില്‍ പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നുമായിരുന്നു ഹൃത്വിക്കിന്റെ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക