Image

നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി

Published on 05 February, 2017
നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി


      ജിദ്ദ: ഹൃദയാഘാതം മൂലം തായിഫില്‍ മരിച്ച അഞ്ചരകണ്ടി ചക്കരകല്ല് സ്വദേശി റീജിത്തിന്റെ കുടുംബ സഹായ ഫണ്ട് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കുടുംബത്തിന് കൈമാറി. 

ചടങ്ങില്‍ ഹംസപുതിയങ്ങാടി അധ്യക്ഷത വഹിച്ചു.എം.സി. മോഹനന്‍ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ശബരീശന്‍, എം.വി. അനില്‍കുമാര്‍, ഗോവിന്ദന്‍, പി.പി. നാരയണന്‍ എന്നിവര്‍ സംസാരിച്ചു. നവോദയ അംഗങ്ങളായ രതീഷ് പെരളശേരി, ചന്ദ്രന്‍ പേരാന്പ്ര, എ. ആലിക്കോയ, പുരുഷു, ബുഷ്‌റാ ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക