വിക്ടോറിയ: മലയാളി അസോസിയയേഷന് ഓഫ് വിക്ടോറിയ (മാവ്) 201719 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി തന്പി ചെമ്മനം (പ്രസിഡന്റ്), പി. ഗോപകുമാര്‍ (വൈസ് പ്രസിഡന്റ്), ഫിന്നി മാത്യു (ജനറല്‍ സെക്രട്ടറി), ജോബി കോശി (ജോയിന്റ് സെക്രട്ടറി), മദനന് ചെല്ലപ്പന് (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രതീഷ് മാര്ട്ടിന്, സിമോജ് മാത്യു, ജിബിന്‍ വര്‍ഗീസ്, എബിന് മാര്‍ക്, എബി ഏബ്രഹാം, ലതീഷ് ജോര്‍ജ് എന്നിവരെയും തെരഞ്ഞെടുത്തു.
ഫെബ്രുവരി നാലിന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി സജി മുണ്ടയ്ക്കന് റിപ്പോര്‍ട്ടും ട്രഷറര്‍ വിനോദ് ജോസ് വരവുചെലവ് കണക്കും അവതരിപ്പിച്ച് പാസാക്കി. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിന് സംഘടനയുടെ മുന്‍ പ്രസിഡന്റും ആജീവനാന്ത അംഗവുമായ വര്‍ഗീസ് പൈനാടത്ത് മുഖ്യവരണാധികാരിയായിരുന്നു.