Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി മലയാളി അദ്ധ്യാപകരെ ആദരിക്കുന്നു.

ആന്‍ഡ്രൂസ് പാപ്പച്ചന്‍ Published on 22 February, 2012
വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി മലയാളി അദ്ധ്യാപകരെ ആദരിക്കുന്നു.
ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വേനിയ എന്നീ സംസ്ഥാനങ്ങളിലെ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുവാനും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് അവസരമൊരുക്കുന്നു. ഭാരതത്തിന്റെ ആദ്ധ്യാത്മികവും സാംസ്‌ക്കാരികവുമായ പൈതൃകം എന്നും ഗുരുക്കന്മാരേയും അദ്ധ്യാപനത്തേയും ദൈവതുല്യമായി ബഹുമാനിക്കയും കരുതുകയും ചെയ്യുന്നതാണ്.

തികച്ചും മാതൃകാപരവും ശ്ലാഘനീയവുമായ ഈ സംരംഭം ഒരു പരിപൂര്‍ണ്ണ വിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാ പ്രബുദ്ധരായ മലയാളി സുഹൃത്തുക്കളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു. 2012 മേയ് 5ന് ന്യൂജേഴ്‌സി, എഡിസനിലുള്ള അക്ബര്‍ റെസ്റ്റോറന്റ് ഈ മഹല്‍ സംരംഭത്തിന് വേദിയൊരുക്കുന്നു.

അദ്ധ്യാപന വൃത്തിയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെയെങ്കിലും പരിചയ സമ്പത്തും ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുമായവരുടെ പേരുവിവരങ്ങളുമായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

ആന്‍ഡ്രൂസ് പാപ്പച്ചന്‍ -andrewpwmc@aol.com
ph: 201 401 3955
ജോണ്‍ വര്‍ഗീസ്- kuwaitrajupushpa@yahoo.com
ph: 973 808 1799
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക