Image

ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

നിബു വെള്ളവന്താനം Published on 09 February, 2017
ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഫ്‌ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നും, കഴിഞ്ഞ ഒരു ദശാബ്ദകാലം റവ. ജേക്കബ് മാത്യൂ സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ ത്തിച്ചുവരികയും ചെയ്തുകൊണ്ടിരിക്കുന്ന ഒര്‍ലാന്റോ ഐ. പി. സി സഭയുടെ എക്‌സ്യുകുട്ടിവ് ബോര്‍ഡിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജനുവരി 29 നു ഞായറാഴ്ച നടന്ന പൊതുയോഗത്തില്‍ റവ.ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു എബ്രഹാം പൊന്നോലില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറാര്‍ മനോജ് ഡേവിഡ് സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ സഭയുടെ എക്‌സിക്യൂട്ടീവ് ഭാരവാഹികളായി പാസ്റ്റര്‍ ജേക്കബ് മാത്യൂ (പ്രസിഡന്റ്), സഹോദരന്മാരായ സാം ഫിലിപ്പ് (വൈസ്. പ്രസിഡന്റ്), രാജു ഏബ്രഹാം പൊന്നോലില്‍ (സെക്രട്ടറി), മനോജ് ഡേവിഡ് (ട്രഷറാര്‍), മാത്യൂ ജോര്‍ജ്, നെബു സ്റ്റീഫന്‍, സ്റ്റീഫന്‍ ദാനിയേല്‍, എം.എ ജോര്‍ജ്, നിബു മാത്യു വെള്ളവന്താനം എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ബ്രദര്‍ എ.വി ജോസ് (മിഷന്‍ ഡയറക്ടര്‍), ബ്രദര്‍ ജോണ്‍ മാത്യു (ലൈബ്രററി ഡയറക്ടര്‍), ബ്രദര്‍ കോശി മാത്യൂ (തേര്‍ഡ് സിഗ്‌നേച്ചറി), സിസ്റ്റര്‍ രമണി മാത്യു (ലേഡിസ് മിനിസ്ടീസ് ഡയറക്ടര്‍), ബ്രദര്‍ റിജോ രാജു (യൂത്ത് ഡയറക്ടര്‍), ഡാറില്‍ സിംഗ് (മ്യൂസിക് മിനിസ്ട്രീസ് ഡയറക്ടര്‍), സിസ്റ്റര്‍ ഫിലോ മാത്യൂ (ഇവാഞ്ചലിസം ഡയറക്ടര്‍), ബാബു എബ്രഹാം (പി.എം.റ്റി ഡയറക്ടര്‍) സിസ്റ്റര്‍ ഹെബ്‌സിബ ജോര്‍ജ്, ജെരമ്യ ജോര്‍ജ്, (ഓഡിറ്റേഴ്‌സ്) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തു.

കേരളത്തിലും ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുമായി ജീവകാരുണ്യ പ്രേക്ഷിത പ്രവര്‍ത്തന പദ്ധതികള്‍ സഭ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു. ലോകപ്രശസ്തമായ ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ ഡിസ്‌നിവേള്‍ഡ് തീം പാര്‍ക്കി നോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവ സഭയില്‍ 100 ലധികം കുടുംബങ്ങളില്‍ നിന്നായി 350 ലധികം വിശ്വാസികള്‍ ഞായറാഴ്ചകളില്‍ ആരാധനകളില്‍ സംബന്ധിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ipcorlando.org
ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക