Image

ഡോ. ഫിലിപ്പ് ജോര്‍ജ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍

ശ്രീകുമാര്‍ ബാബു ഉണ്ണിത്താന്‍ Published on 09 February, 2017
ഡോ. ഫിലിപ്പ് ജോര്‍ജ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ 2017 ലെ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ആയി സാമൂഹ്യസാംസ്ക്കാരിക, സാമുദായിക രംഗങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ഡോ. ഫിലിപ്പ് ജോര്‍ജിനെ തെരഞ്ഞുടുത്തു.രണ്ടു പതിറ്റാണ്ടായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലെ, പ്രത്യേകിച്ചു മലയാളി സമൂഹത്തിലെ സാമുഹിക സംസ്കരിക രംഗങ്ങളില്‍ നേതൃസ്ഥാനത്ത് ജ്വലിച്ചുനില്‍ക്കുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഡോ. ഫിലിപ്പ് ജോര്‍ജ് ഔദ്യോഗിക, സംഘടനാതലങ്ങളില്‍ ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനായി അസോസിയേഷന്‍ പ്രസിഡന്‍റടക്കം വിവിധ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ നാലു വര്‍ഷമായി ട്രസ്റ്റീബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിക്കുന്നു. സാധാരണയായി പ്രസിഡന്റുപദം വിട്ടാല്‍ സംഘടനാ കാര്യങ്ങളില്‍ താല്‍പര്യമെടുക്കുന്നവര്‍ വിരളമാണ്. അതിനൊരു അപവാദമാണ് ഡോ. ഫിലിപ്പ് ജോര്‍ജ്.

ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ മാനേജിംഗ് കമ്മിറ്റി അംഗം അടക്കം ഒട്ടേറെ സമിതികളില്‍ ഡോ. ഫിലിപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നു,അതുപോലെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്‍റെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ സൂവനീര്‍ ബിസിനസ് മാനേജര്‍ ആയും പ്രവര്‍ത്തിക്കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെനേര്‍വി ഫൌണ്ടേഷന്‍റെ സി. ഇ. ഒ. ആയും പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തമാണ് റെനേര്‍വി വൈറ്റമിന്‍സ്. കേരള രാഷ്ട്രീയത്തിലെ ജനതാദള്‍ പാര്‍ട്ടിയുടെ നിറസാന്നിദ്ധ്യവുമായിരുന്നു ഡോ. ഫിലിപ്പ് ജോര്‍ജ്.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയാണെങ്കില്‍ക്കൂടി ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ അതിനെ എത്തിക്കാന്‍ എല്ലാ മലയാളികളുടെയും സഹായ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു . അസോസിയേഷന്‍റെ ഐക്യത്തിനും ശാക്തീകരണത്തിനും തന്നാല്‍ കഴിയുന്നത് എല്ലാം ചെയ്യുമെന്ന് ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു.അതിന് സഹകരണ മനോഭാവവും വിട്ടുവീഴ്ചകളും വേണം. പുത്തന്‍ ആശയങ്ങളും പുതിയ ആളുകളും വരുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയും പ്രോത്‌സാഹിപ്പിക്കുകയുംചെയ്യണം. അമേരിക്കന്‍ മലയാളി സമൂഹത്തിന്‍റെ പിന്തുണയുണ്ടെങ്കില്‍ തീര്‍ച്ചയായും പല മാറ്റങ്ങളും വരുത്താന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഡോ. ഫിലിപ്പ് ജോര്‍ജ് ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ തുടക്കം ആയിരിക്കുമെന്നു പ്രസിഡന്‍റ് ടെറന്‍സണ്‍ തോമസ് അഭിപ്രായപ്പെട്ടു.സെക്രട്ടറി ആന്‍റോ വര്‍ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍,വൈസ് പ്രസിഡന്‍റ് ഷൈനി ഷാജന്‍, ജോയിന്‍റ് സെക്രട്ടറി ലിജോ ജോണ്‍ എന്നിവരും ഡോ. ഫിലിപ്പ് ജോര്‍ജ് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനായതില്‍ സംതൃപ്തി രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക