Image

Muzik247 'മൗനം സൊല്ലും വാര്‍ത്തൈകള്‍' എന്ന റൊമാന്റിക്‌ തമിഴ്‌ മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Lohit Chandran Published on 10 February, 2017
Muzik247 'മൗനം സൊല്ലും വാര്‍ത്തൈകള്‍' എന്ന റൊമാന്റിക്‌ തമിഴ്‌ മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു
കൊച്ചി: 'മൗനം സൊല്ലും വാര്‍ത്തൈകള്‍' എന്ന റൊമാന്റിക്‌ തമിഴ്‌ മ്യൂസിക്‌ വീഡിയോ ഈ വരുന്ന വാലെന്റൈന്‍സ്‌ ദിനത്തിന്‌ കൂടുതല്‍ മാധുര്യമേകും. 

മ്യൂസിക്‌247 റിലീസ്‌ ചെയ്‌ത ഈ ശ്രുതിമധുരമായ വീഡിയോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌ അവാര്‍ഡ്‌ ജേതാവായ ഫിലിം മേക്കര്‍ രാഹുല്‍ റിജി നായരാണ്‌. 

രണ്ടു സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രണയവും പരസ്‌പരമുള്ള ഇഷ്ടത്തെ അവര്‍ തിരിച്ചറിയുകയും ചെയ്യുന്നതാണ്‌ വീഡിയോയുടെ പശ്ചാത്തലം. വിനിത കോശിയും അഭിമന്യു രാമാനന്ദനുമാണ്‌ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ഈ മ്യൂസിക്‌ വിഡിയോയില്‍ ജയകുമാര്‍ എന്‍ രചിച്ച്‌ സിദ്ധാര്‍ത്ഥ പ്രദീപ്‌ സംഗീതം നല്‍കിയ `പെസ്സാമല്‍` എന്ന്‌ തുടങ്ങുന്ന ഗാനമുണ്ട്‌. അമൃത ജയകുമാറും നിതിന്‍ രാജുമാണ്‌ ആലപിച്ചിരിക്കുന്നത്‌.

 ഛായാഗ്രഹണം ല്യൂക്ക്‌ ജോസും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. എശൃേെ ജൃശി േടൗേറശീ െ(ഫസ്റ്റ്‌ പ്രിന്റ്‌ സ്റ്റൂഡിയോസ്‌) ആണ്‌ ഈ വീഡിയോ നിര്‍മിച്ചിരിക്കുന്നത്‌.

ഗാനരചയിതാവ്‌ ഒഴികെ 'മൗനം സൊല്ലും വാര്‍ത്തൈകള്‍' മ്യൂസിക്‌ വീഡിയോക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നവരെല്ലാം മലയാളികളാണ്‌.


'മൗനം സൊല്ലും വാര്‍ത്തൈകള്‍' ഒഫീഷ്യല്‍ വീഡിയോമ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=bezBGx7ohkQ


രാഹുല്‍ റിജി നായരെ കുറിച്ച്‌:

രാഹുല്‍ റിജി നായര്‍ കേരളത്തിലെ ഒരു അവാര്‍ഡ്‌ ജേതാവായ ഫിലിം മേക്കറും എഴുത്തുകാരനുമാണ്‌. അദ്ദേഹം ഹ്രസ്വ ചിത്രങ്ങളിലൂടെയും ഡോക്യൂമെന്ററികളിലൂടെയുമാണ്‌ സ്വതന്ത്രമായ സിനിമ നിര്‍മാണത്തിലേക്കു പ്രവേശിച്ചത്‌.

 2011ല്‍ അദ്ദേഹം First Print Studios (ഫസ്റ്റ്‌ പ്രിന്റ്‌ സ്റ്റൂഡിയോസ്‌) എന്ന പ്രൊഡക്ഷന്‍ ഹൗസ്‌ സ്ഥാപിച്ചു. 

രാഹുലിന്റെ സിനിമകള്‍ ഇന്ത്യയിലെ അനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. വലിയ അന്താരാഷ്ട്ര ഫിലിം മേക്കിങ്‌ മത്സരങ്ങളില്‍ പല അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്‌. 

 നിരൂപകപ്രശംസ നേടിയ 'ദി ഹ്യൂമന്‍ ബൗണ്ടറീസ്‌' എന്ന ഡോക്യുമെന്ററി ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും വിപുലമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. 

അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ഹ്രസ്വ ചിത്രം 'ട്രോള്‍ ലൈഫ്‌' ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം മേക്കിങ്‌ ചാലഞ്ചില്‍ പ്ലാറ്റിനം ഫിലിം ഓഫ്‌ ദി ഇയര്‍ എന്ന പദവി നേടി.

മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌.

 ജോമോന്റെ സുവിശേഷങ്ങള്‍, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Muzik247 'മൗനം സൊല്ലും വാര്‍ത്തൈകള്‍' എന്ന റൊമാന്റിക്‌ തമിഴ്‌ മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു
Muzik247 'മൗനം സൊല്ലും വാര്‍ത്തൈകള്‍' എന്ന റൊമാന്റിക്‌ തമിഴ്‌ മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക