Image

സി.ഒ.ടി.ആര്‍. തിയോളജിക്കല്‍ സെമിനാരി & ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യ വാര്‍ഷിക സമ്മേളനവും, കണ്‍വന്‍ഷനും

സാം മാത്യു, ഡാളസ് Published on 10 February, 2017
സി.ഒ.ടി.ആര്‍. തിയോളജിക്കല്‍ സെമിനാരി & ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യ വാര്‍ഷിക സമ്മേളനവും, കണ്‍വന്‍ഷനും
ക്രിസ്തീയ സുവിശേഷ രംഗത്ത് വ്യക്തമായ ദര്‍ശനത്തോടെ നിലകൊള്ളുന്ന ചര്‍ച്ച് ഓണ്‍ ദി റോക്ക് തിയോളജിക്കല്‍ സെമിനാരിയുടെയും ( സി.ഒ.ടി.ആര്‍.), ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യയുടെയും ആഭിമുഖ്യത്തിലുള്ള സംയുക്ത സമ്മേളനവും, കണ്‍വന്‍ഷനും 2017 ഫെബ്രുവരി 22 ബുധന്‍ മുതല്‍ 25 ശനി വരെ ആന്ധ്രാപ്രദേശ് ഗ്ലോബല്‍ അഡ്വാന്‍സ് സെന്ററില്‍ വെച്ചു നടക്കുന്നതാണു. പകല്‍ പ്രത്യേകസമ്മേളനങ്ങളും,രാത്രിയില്‍ പൊതുയോഗങ്ങളുമായിട്ടാണു ക്രമീകരിച്ചിരിക്കുന്നത്.

സമ്മേളനങ്ങളുടെ ഭാഗമായി 25 ശനിയാഴ്ച തിരുവചന അഭ്യസനം (B.Th, M.Div, M.Th, PhD) പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ശുശ്രൂഷ നടക്കും. കഴിഞ്ഞ 35 വര്‍ഷമായി സെമിനാരിയില്‍ നിന്നും വേദാഭ്യാസം പൂര്‍ത്തീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷയിലായിരിക്കുന്ന നൂറുകണക്കിനു പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പുന:സമാഗമ സമ്മേളനവും, നിയുക്ത ശുശ്രൂഷകര്‍ക്കുള്ള ഓര്‍ഡിനേഷന്‍ സര്‍വ്വീസും ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ള വചനപ്രാപ്തരും, അഭിഷിക്തരുമായ വേദപണ്ഡിതന്മാര്‍ പങ്കെടുക്കുന്ന ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സും സമ്മേളനങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. സി. ഓ. ടി. ആര്‍. ക്വയര്‍ കണ്‍വന്‍ഷന്റെ ആത്മീക ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Global Advance Center, Dorathotta
Bheemunipatanam, Visakhapatanam, AP, India 531163
Tel: 08933-200182/200097, 9490074897
Email:johnsontitus.jt@gmail.com
സി.ഒ.ടി.ആര്‍. തിയോളജിക്കല്‍ സെമിനാരി & ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യ വാര്‍ഷിക സമ്മേളനവും, കണ്‍വന്‍ഷനും
സി.ഒ.ടി.ആര്‍. തിയോളജിക്കല്‍ സെമിനാരി & ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യ വാര്‍ഷിക സമ്മേളനവും, കണ്‍വന്‍ഷനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക