Image

ന്യൂയോര്‍ക്കില്‍ നിന്നും ഡാളസ്സിലേക്ക് പോസ്റ്റ് ചെയ്ത കാര്‍ഡ് ലഭിച്ചത് 60 വര്‍ഷത്തിനുശേഷം

പി.പി.ചെറിയാന്‍ Published on 22 February, 2012
ന്യൂയോര്‍ക്കില്‍ നിന്നും ഡാളസ്സിലേക്ക് പോസ്റ്റ് ചെയ്ത കാര്‍ഡ് ലഭിച്ചത് 60 വര്‍ഷത്തിനുശേഷം
ഡാളസ്: 1952 ഡിസംബര്‍ 19ന് ന്യൂയോര്‍ക്കില്‍ നിന്ന് പോസ്റ്റ് ചെയ്ത ക്രിസ്തുമസ് കാര്‍ഡ് ആറു ദശാബ്ദങ്ങള്‍ക്കുശേഷം ഡാളസ്സിലെ വിലാസക്കാരന് ലഭിച്ചു.

ഡാളസ്സിലെ ലറൂസിന്റെ വീട്ടിലാണ് മെയില്‍ ലഭിച്ചത്. പുറമെ നോക്കിയപ്പോള്‍ എന്തോ പ്രത്യേകത തോന്നിയതിനാല്‍ സൂക്ഷമ പരിശോധനയില്‍ കാര്‍ഡില്‍ പതിച്ചിരിക്കുന്ന മൂന്ന് സെന്റിന്റെ സ്റ്റാമ്പ് ശ്രദ്ധയില്‍ പെട്ടത്.

ലറൂസിന്റെ വീട്ടിലെ മുന്‍ താമസക്കാരി മേരി ലൂയിസ്റ്റിന് കൂട്ടുകാരി മേറ്റി ജോണ്‍ അയച്ചതായിരുന്നു
ക്രിസ്തുമസ് കാര്‍ഡ്.

ഫോണ്‍ ബുക്കില്‍ നിന്നും ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ട് മേരിലൂയിസ്സിന്റെ മക്കളെ കത്ത് ഏല്‍പിച്ചു. 97 വയസ്സുള്ള മേരി ലൂയിസ്സിന് തന്റെ കണ്ണുകളെ വിശ്വസിക്കുവാന്‍ ആയില്ല. 60 വര്‍ഷത്തിനുള്ളില്‍ കൂട്ടുകാരി മരണപ്പെട്ടിരുന്നുവെങ്കിലും, ക്രിസ്തുമസ് കാര്‍ഡ് ലഭിച്ചതില്‍ മേരി സന്തോഷവതിയാണ്.

യു.എസ് പോസ്റ്റല്‍ സര്‍വ്വീസിന്റെ മാപ്പപേക്ഷയും, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള
ഒരു കത്തും ഇതോടൊപ്പം ലഭിച്ചിരുന്നു.
ന്യൂയോര്‍ക്കില്‍ നിന്നും ഡാളസ്സിലേക്ക് പോസ്റ്റ് ചെയ്ത കാര്‍ഡ് ലഭിച്ചത് 60 വര്‍ഷത്തിനുശേഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക