Image

സനല്‍കുമാര്‍ ശശിധന് ഹിവോസ് ടൈഗര്‍ അവാര്‍ഡ്

Published on 10 February, 2017
സനല്‍കുമാര്‍ ശശിധന് ഹിവോസ് ടൈഗര്‍ അവാര്‍ഡ്
തിരുവനന്തപുരം: റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗയ്ക്ക്മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ അവാര്‍ഡ് ലഭിച്ചു. 40,000 യൂറോയാണ് സമ്മാനത്തുക. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് സെക്‌സി ദുര്‍ഗ.

മറാത്തി നടി രാജശ്രീ ദേശ്പാണ്ഡേയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കണ്ണന്‍ നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കൃത്യമായി തയ്യാറാക്കിയ കഥയോ തിരക്കഥയോ ഇല്ലാതെ ഒരുക്കിയ ചിത്രം ഇന്ത്യന്‍ പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ ഒരു രാത്രിയില്‍ പെണ്‍കുട്ടിക്കും കാമുകനും നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക