Image

ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി

Published on 11 February, 2017
ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു. വാട്ടര്‍ അതോറിറ്റിയുടെ 28 സെന്റ്‌ സ്ഥലത്ത്‌ നിര്‍മ്മിച്ച കവാടം പൊളിച്ചുമാറ്റി. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ലാന്‍ഡ്‌ റവന്യൂ ഡെപ്യൂട്ടി കളക്ടര്‍, തിരുവനന്തപുരം താലൂക്ക്‌ തഹസില്‍ദാര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

എന്നാല്‍ റിപ്പോര്‍ട്ടില്‍ നിയമ ലംഘനം എന്ന്‌ സൂചിപ്പിച്ചിരിക്കുന്ന മറ്റ്‌ കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ല. കോളേജ്‌ അവശ്യത്തിനുപയോഗിച്ചിട്ടില്ലാത്ത ആറരയേക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്‌.

 ക്യാമ്പസിനു പുറത്ത്‌ അക്കാദമിക്ക്‌ അനുവദിച്ച ഭൂമിയില്‍ തന്നെയുള്ള പത്തുസെന്റിലെ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്‌ പൂര്‍ണമായ വ്യവസ്ഥാ ലംഘനമാണെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക