Image

എസ്.എം.സി.സി റാഫിള്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ ഉദ്ഘാടനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 11 February, 2017
എസ്.എം.സി.സി റാഫിള്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റണ്‍: ഷിക്കാഗോ സീറോ മലബാര്‍ കാത്തലിക് രൂപതയുടെ ഏക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചാരിറ്റി, കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നടത്തുന്ന റാഫിളിന്റെ ആദ്യ വില്പന ഹൂസ്റ്റണ്‍ സെന്റ് തോമസ് ഫൊറോനാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ എസ്.സി.സി.സി ഡയറക്ടര്‍ ഫാ. കുര്യന്‍ നെടുവിലേച്ചാലുങ്കല്‍ പ്രസിഡന്റ് ബോസ് കുര്യന് ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.

അത്മായരുടെ സാമൂഹ്യ-സാംസ്കാരിക വളര്‍ച്ചയ്ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എം.സി.സി അമേരിക്കയിലും കേരളത്തിലുമായി നടത്തിവരുന്നത്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടന കേരളത്തിലെ "Each one Teach one' എന്ന പ്രവര്‍ത്തനവുമായി സഹകരിച്ചുകൊണ്ട് അര്‍ഹരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം ഒരുക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചുവരുന്നു. കൂടാതെ അത്മായരുടെ കലാ-കായിക-സാംസ്കാരിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും എസ്.എം.സി.സി നടത്തിവരുന്നു. രൂപതയിലെ ഇടവകകള്‍ക്കായുള്ള ക്വയര്‍ മത്സരങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്നു. സ്കൂള്‍- കോളജ് വിദ്യാര്‍ത്ഥികളുടെ കഴിവു കണ്ടെത്താന്‍ നാഷണല്‍ തലത്തില്‍ ഉപന്യാസ മത്സരം വര്‍ഷംതോറും നടത്തിവരുന്നു. അമേരിക്കയിലും കേരളത്തിലുമായി നാഷണല്‍ ചാപ്റ്റര്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും സെമിനാറുകളും നടത്തിവരുന്നു. രൂപതയിലെ സെമിനാരി ഫണ്ട് ശേഖരണത്തിലും മറ്റ് മിഷന്‍ പ്രവര്‍ത്തനങ്ങളിലും സംഘടനയുടെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്.

റാഫിള്‍ ടിക്കറ്റ് വില്‍ക്കുന്നതിന്റെ പത്ത് ശതമാനം അതത് ഇടവകകള്‍ക്ക് തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്.

ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, സെക്രട്ടറി സിജില്‍ പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ്, ട്രഷറര്‍ ബാബു ചാക്കോ, ജോ. ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ചാപ്റ്റര്‍ പ്രസിഡന്റ് സജി സൈമണ്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ചാക്കോ കല്ലുകുഴി, ഏലിക്കാട്ടി ഫ്രാന്‍സീസ്, എല്‍സി വിതയത്തില്‍, ആന്റണി ചെറു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എസ്.എം.സി.സിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഏകവരുടേയും സഹകരണം പ്രസിഡന്റ് ബോസ് കുര്യന്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോസ് കുര്യന്‍ (832 545 0054), സിജില്‍ പാലയ്ക്കലോടി (954 552 4350), ബാബു ചാക്കോ (713 557 8271), ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (562 650 3641), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).
എസ്.എം.സി.സി റാഫിള്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക