നെഹ്റു കോളേജ് ഉടമ കൃഷ്ണദാസിനെതിരെ രക്ഷിതാക്കള്‍ പരാതി നല്കി
Published on 13 February, 2017
പാലക്കാട്:വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയ
നെഹ്രു ഗ്രൂപ്പ് ഓഫ് കോളേജ് ഉടമ പി കൃഷ്ണദാസിനെതിരെ രക്ഷിതാക്കള്‍ പരാതി
നല്കി. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി
നല്‍കിയത്.
രണ്ട് ദിവസം മുമ്പാണ് രക്ഷിതാക്കളെ കോളേജ് ചെയര്മാന്
കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്.
പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ പണവും സ്വാധീനവും ഉപയോഗിച്ച് ഒതുക്കും.
ഇപ്പോള്‍ കോളേജില്‍ കാണാന്‍ കഴിയുന്ന നിങ്ങളുടെ മക്കളെ ആശുപത്രിയിലോ മോര്‍ച്ചറിയിലോ
കാണേണ്ട ഗതിവരുമെന്നായിരുന്നു ചെയര്‍മാന്റെ ഭീഷണിയെന്ന് വിദ്യാര്‍ത്ഥികള്‍
പറയുന്നു.
ഇക്കാര്യങ്ങള്‍ കോളേജ് ചെയര്മാന് കൃഷ്ണദാസ്
നിഷേധിച്ചിരുന്നു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന
ദിവസം താന്‍ കോളേജില്‍ വന്നിട്ടില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍
കൃഷ്ണദാസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം
പുറത്തുവന്നിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല