Image

ഏറ്റവുമധികം പ്രവര്‍ത്തനമുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് ആര്‍.എസ്.എസ്.

Published on 14 February, 2017
ഏറ്റവുമധികം പ്രവര്‍ത്തനമുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് ആര്‍.എസ്.എസ്.
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം പ്രവര്‍ത്തനമുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് ആര്‍.എസ്.എസ്. കേരളത്തില്‍ തങ്ങളുടെ 5000 നിത്യശാഖകള്‍ പ്രവര്‍ത്തിക്കുന്നതായും കൂടുതല്‍ ആളുകള്‍ സംഘടനയില്‍ ചേരുന്നതായും ആര്‍.എസ്.എസ് അഖില ഭാരതീയ സഹ പ്രചാര്‍പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശക്തികേന്ദ്രമായി ഗുജറാത്തില്‍ ദിവസം 1000 ശാഖകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷത്തിന് സ്വാധീനം കുറയുകയാണെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൂടുതല്‍ ആളുകള്‍ സംഘടനയില്‍ ചേരുന്നതാണ് പ്രവര്‍ത്തകര്‍ക്ക് നേരയുണ്ടാകുന്ന ആക്രമണങ്ങളുടെ പ്രധാന കാരണമെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക