ശിശുപരിപാലന കേന്ദ്രത്തില്‍ കുഞ്ഞുങ്ങളുടെ മുന്നില്‍വച്ച് സ്‌ത്രീയെ വെട്ടികൊന്നു
VARTHA
14-Feb-2017
മൂന്നാര്‍: പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് സ്‌ത്രീയെ വെട്ടികൊന്നു. ശിശുപരപാലന കേന്ദ്രത്തിലെ ആയയെയാണ് വെട്ടികൊന്നത്. കെഡിഎച്ച്‌പി കമ്പനി ഗുണ്ടുമല എസ്‌റ്റേറ്റില്‍ ബെല്‍മൂര്‍ ഡിവിഷനിലെ ക്രഷിലെ (ശിശുപരിപാലനകേന്ദ്രം) ആയയായ രാജഗുരു (42) ആണ് വെട്ടേറ്റ് മരിച്ചത്. ഇവരുടെ 12 പവന്റെ രണ്ടുമാലകള്‍ മോഷണം പോയി.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 12.30നും 1.30നുമിടയിലായിരന്നു കൊലപാതകം. കൊലപാതകത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ക്രഷില്‍ ഈ സമയം മൂന്നുവയസ്സില്‍ താഴെ പ്രായമുള്ള
10 കുട്ടികളാണ് ഉണ്ടായിരുന്നത്. 12.15ന് ക്രഷിലെത്തിയ കമ്പനി ഉദ്യോഗസ്ഥന്‍
ഇവര്‍ ചായ ഉണ്ടാക്കി നല്‍കിയിരുന്നു. ഇയാള്‍ പോയശേഷമാണ് കൊലപാതകം
നടന്നത്.
കുഞ്ഞുങ്ങളെ
കൊണ്ടുപോകാനായി എത്തിയ സ്‌ത്രീകളാണ് ഇവരെ രക്തത്തില്‍ കുളിച്ച് ക്രഷിന്റെ
അടുക്കളയോടുചേര്‍ന്നുകിടക്കുന്നത് കണ്ടത്.
ഇവരുടെ നിലവിളി കേട്ടെത്തിയ മറ്റ് തൊഴിലാളികള്‍ ഉടന്‍ ഇവരെ, സമീപത്തുള്ള സോത്തുപാറയിലെ കമ്പനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇവര്‍ ധരിച്ചിരുന്ന രണ്ട് മാലകളാണ് കാണാതായത്.
ബാക്കി സ്വര്‍ണങ്ങള്‍ നഷ്ടപ്പെട്ടില്ല. മൃതദേഹം മൂന്നാര്‍ ടാറ്റാ ടീ ആശുപത്രി മോര്‍ച്ചറിയിലേക്ക് രാത്രിയോടെ മാറ്റി.

Facebook Comments