കൊച്ചി: പ്രമുഖ ചലച്ചിത്ര നടിയെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത സംഭവത്തില്‍ ഏഴു പ്രതികളുണ്ടെന്ന് പൊലീസ്. ഇതില്‍ നാലുപേരെ തിരിച്ചറിഞ്ഞു. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊരട്ടി സ്വദേശിയായ െ്രെഡവര്‍ മാര്ട്ടിന് നേരത്തേ അറസ്റ്റിലായിരുന്നു. സംഭവസമയത്തു നടിയുടെ കാറോടിച്ചിരുന്നത് ഇയാളായിരുന്നു.
മുഖ്യപ്രതി നടിയുടെ മുന്‍ െ്രെഡവറായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ ആണെന്ന് പൊലീസിന്റെ നിഗമനം. മുന്‍പ് ഉണ്ടായ ചെറിയ പ്രശ്നത്തെ തുടര്‍ന്ന് സുനിലിനെ െ്രെഡവര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിന് പിന്നില്ലെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്നും പൊലീസ് പറയുന്നു. ,സിനിമയുടെ പ്രൊഡക്ഷന്‍ വിഭാഗം ഏര്‍പ്പെടുത്തിയ കാറിലാണ് നടി കൊച്ചിയിലേക്ക് വന്നത്. ഈ കാര്‍ ഓടിച്ചിരുന്ന െ്രെഡവര്‍ മാര്ട്ടിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമിസംഘം ജില്ല വിട്ടു പോയിട്ടില്ലെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മുന്‍ െ്രെഡവര്‍ ഉള്‍പ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്നും ഇവര്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതായും നടി കളമശേരി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.