Image

യുക്മ പബ്ലിക് റിലേഷന്‍സ് ടീമിന് നാലു പ്രതിനിധികള്‍

Published on 18 February, 2017
യുക്മ പബ്ലിക് റിലേഷന്‍സ് ടീമിന് നാലു പ്രതിനിധികള്‍
ലണ്ടന്‍: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ നാലുപേരടങ്ങുന്ന പുതിയ പിആര്‍ഒ ടീമിനെ തെരഞ്ഞെടുത്തു. യുക്മയുടെ കഴിഞ്ഞ അഞ്ച് ഭരണസമിതികളിലും ഒരാള്‍ മാത്രമായിരുന്നു പിആര്‍ഒ ആയി പ്രവര്‍ത്തിച്ചിരുന്നുള്ളു. യുക്മയുടെ വിപുലീകരണവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തന മേഖലകളെ സംബന്ധിച്ചും വിവിധ പരിപാടികളുടെ റിപ്പോര്‍ട്ടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ യുക്മ സഹയാത്രികരായ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കേണ്ടത് പ്രസ്ഥാനത്തിന്റെ കര്‍ത്തവ്യമാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് നാല് പിആര്‍ഒ മാരുടെ ടീമിനെ നിയമിച്ചതെന്ന് യുക്മ ദേശീയ നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ ഭരണ സമിതിയിലെ ദേശീയ ജനറല്‍ സെക്രെട്ടറി സജീഷ് ടോം, പ്രഥമ ദേശീയ ജനറല്‍ സെക്രട്ടറിയും പിആര്‍ഒയുമായിരുന്ന ബാല സജീവ് കുമാര്‍, മുന്‍ പിആര്‍ഒ ആയിരുന്ന അനീഷ് ജോണ്‍, യോര്‍ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജണ്‍ മുന്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേല്‍ എന്നിവരെ പുതിയ പിആര്‍ഒമാരായി ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രഖ്യാപിച്ചു. വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പിആര്‍ഒ ടീം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 

യുക്മ പബ്ലിക്ക് റിലേഷന്‍സ് ടീമിന് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും മറ്റു ദേശീയ നിര്‍വാഹക സമതി അംഗങ്ങളും ആശംസകള്‍ നേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക