Image

ജയലളിതയുടെ പേരില്‍ പകുതി വിലയ്ക്ക് 'അമ്മ' ഇരുചക്ര വാഹനം

Published on 20 February, 2017
ജയലളിതയുടെ പേരില്‍ പകുതി വിലയ്ക്ക് 'അമ്മ' ഇരുചക്ര വാഹനം
ചെന്നൈ: ഒരു ലക്ഷം സ്ത്രീകള്‍ക്ക് ജയലളിതയുടെ പേരില്‍ പകുതി വിലയ്ക്ക് 'അമ്മ' ഇരുചക്ര വാഹനം നല്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ പൂട്ടാനും തീരുമാനമായി. 

ജോലിയുള്ള സ്ത്രീകള്‍ക്കാണ് ഇരുചക്ര വാഹനം നല്‍കുന്നതില്‍ മുന്‍ഗണന. 20,000 രൂപ വരെയാണ് ഒരാള്‍ക്ക് ഈ പദ്ധതി പ്രകാരം സബ്‌സിഡി നല്‍കുക. ഇതിലൂടെ പ്രതിവര്‍ഷം 200 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ബാധ്യത. 

തൊഴിലില്ലായ്മ വേതനം ഇരട്ടിയാക്കി. 5000 മത്സ്യബന്ധന തൊഴിലാളികള്‍ക്ക് 8500 കോടി രൂപ ചെലവില്‍ വീട് എന്നിവയാണ് പുതിയ പദ്ധതികള്‍. 

നിര്‍ധന സ്ത്രീകള്‍ക്ക് പ്രസവശുശ്രൂഷയ്ക്കായി നല്‍കി വരുന്ന ധനസഹായം 12,000 രൂപയില്‍നിന്ന് 18,000 രൂപയാക്കി. സംസ്ഥാനത്തെ ആറു ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക