Image

ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറാന്‍ ശശികല ശ്രമം തുടങ്ങി

Published on 21 February, 2017
ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറാന്‍  ശശികല ശ്രമം തുടങ്ങി

ബംഗളുരു: പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറാന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ശ്രമം തുടങ്ങി. 

ഇതിനായി ശശികല ഉടന്‍ അപേക്ഷ സമര്‍പ്പിക്കും. അപേക്ഷ പരിഗണനയ്‌ക്ക്‌ എത്തിയാല്‍ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നാണ്‌ സൂചന.

ജയില്‍ മാറ്റത്തെ സംബന്ധിച്ച്‌ അഭിഭാഷകരുമായി കഴിഞ്ഞ ദിവസം ശശികല കൂടിക്കാഴ്‌ച നടത്തിയിരുന്നു. 

ജയിലില്‍ എത്തി ശശികലയെ കണ്ട പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനും ജയലളിതയുടെ ബന്ധു ദീപക്‌ ജയകുമാറും ജയില്‍മാറ്റത്തെക്കുറിച്ച്‌ സംസാരിച്ചുവെന്നാണ്‌ അറിയുന്നത്‌. ശശികലയ്‌ക്കൊപ്പം ഇളവരശിയും സുധാകരനും ജയില്‍ മാറ്റത്തിന്‌ അപേക്ഷ നല്‍കും.

ശശികലയുടെ വിശ്വസ്‌തനായ മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസവോട്ട്‌ നേടിയതോടെ ജയില്‍ മാറ്റം വേണമെന്ന ആവശ്യം സജീവമായിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയാവും ഇത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക