Image

സെവന്‍ ബീറ്റ്‌സ് സംഗീതോത്സവവും ഒഎന്‍വി അനുസ്മരണവും

Published on 21 February, 2017
സെവന്‍ ബീറ്റ്‌സ് സംഗീതോത്സവവും ഒഎന്‍വി അനുസ്മരണവും
ലണ്ടന്‍: യുകെ മലയാളികളുടെയിടയില്‍ തരംഗമായി മാറിയ സെവന്‍ ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്റെ ഒന്നാം വാര്‍ഷികവും മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച ഒഎന്‍വി കുറുപ്പ് അനുസ്മരണവും ചാരിറ്റി ഇവന്റും ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും മികവുറ്റതായി. 

ഫെബ്രുവരി 18ന് കെറ്ററിംഗ് സോഷ്യല്‍ ക്ലബ് ഹാളില്‍ യുകെയിലെ കല, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ നിരവധിപേര്‍ ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മുന്‍ യുക്മ റീജണ്‍ പ്രസിഡന്റ് സണ്ണി പി. മത്തായി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോമോന്‍ മാമ്മൂട്ടില്‍, കനേഷ്യസ് അത്തിപ്പൊഴിയില്‍, കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്, ടോമി തോമസ്, സോബിന്‍ തോമസ്, സുജാത ചെനിലത്, സാബു കാക്കശേരി, മനോജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. 

ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള ഡെന്ന, ലാസ്യ, ശ്രേയ ടീമിന്റെ വെല്‍ക്കം ഡാന്‍സിയോടുകൂടി ആരംഭിച്ച സംഗീതോത്സവത്തില്‍ യുകെയുടെ വിവിധയിടങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ക്ലാസിക്കല്‍, സിനിമാറ്റിക് നൃത്ത രംഗങ്ങളും യുകെയുടെ വിവിധയിടങ്ങളില്‍ നിന്നുള്ള ഗായകരായ ഡോ. വിപിന്‍ നായര്‍, സത്യനാരായണന്‍, സുദേവ് കുന്നത്ത്, മനോജ് തോമസ്, നോര്‍ഡി, ഫെബി, ജൂഹി, ജെനി, ലിന്‍ഡ, എലിസ, ടെസ, ഡെന്ന തുടങ്ങിയവരുടെ ഗാനങ്ങളും അരങ്ങേറി. ശ്രീകുമാര്‍ ബെഡ്‌ഫോര്‍ഡ് ആദ്യമായി സംവിധാനം ചെയ്ത ന്ധപാപമരം’ ഷോര്‍ട്ട് ഫിലിമിന്റെ പ്രീമിയര്‍ ഷോയും സംഗീതോത്സവത്തിന് മാറ്റുകൂട്ടി. കേറ്ററിംഗിലെ ഷിബു, ജോര്‍ജ്, ഷിനു ടീമിന്റെ ഭക്ഷണ ശാല ശ്രദ്ധേയമായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക