Image

ചെന്നൈ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന്‌ വീണ്‌ മൂന്നു പേര്‍ മരിച്ചു

Published on 23 February, 2017
ചെന്നൈ  സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന്‌ വീണ്‌ മൂന്നു പേര്‍ മരിച്ചു


ചെന്നൈ: ചെന്നൈ സെന്റ്‌. തോമസ്‌ മൗണ്ട്‌ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന്‌ വീണു മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ പല്ലാവരത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു.

വ്യാഴാഴ്‌ച രാവിലെ 9മണിയോടെയാണ്‌ സംഭവം. അമിതമായ തിരക്ക്‌ കാരണം ഏഴു പേരും ട്രെയിനില്‍ വാതില്‍പ്പടിയില്‍ നിന്ന്‌ തെറിച്ചു വീഴുകയായിരുന്നു. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ചു വരികയാണെന്ന്‌ റെയില്‍വേ പോലീസ്‌ ഫോഴ്‌സ്‌ സൂപ്രണ്ട്‌ ഡോ. പി. വിജയകുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക