സന്ദര്‍ലാന്‍ഡ്: സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളും ഇടവക ദിനാചരണവും സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തോടെ ആരംഭിച്ച വിശുദ്ധ കുര്‍ബാനയില്‍ നിരവധി വൈദികര്‍ സഹകാര്‍മികരായി.
തുടര്‍ന്നു കമ്യൂണിറ്റിയിലെ ഫാമിലി യൂണിറ്റുകളുടെ ബൈബിള്‍ ക്വിസ് മത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് മദര്‍ തെരേസ ഫാമിലി യൂണിറ്റും മുതിര്‍ന്നവരുടെ വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് ഫാമിലി യൂണിറ്റ് ഒന്നാം സ്ഥാനവും നേടി.
പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തെ വിവിധ പരിപാടികള്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ഉദ്ഘാടനം ചെയ്തു. െ്രെകസ്തവ വിശ്വാസത്തിന്റെ സാക്ഷ്യങ്ങളാകാന്‍ പിതാവ് ഏവരെയും ഓര്‍മിപ്പിച്ചു. സെപ്റ്റംബര്‍ അവസാനം നടക്കുന്ന സെന്റ് അല്‍ഫോന്‍സ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന സമാപന ആഘോഷങ്ങളില്‍ ദശാബ്ദി സുവനീര്‍ പ്രസിദ്ധീകരിക്കും.